Crime News

രാജസ്ഥാന്‍ സ്വദേശിയില്‍നിന്ന്് 2.16 കോടിയുടെ സ്വര്‍ണം പിടിച്ചു

Posted on: 19 Jun 2015


കൊല്ലം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7812 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊല്ലത്ത് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ ലേഖ്രാജ് റാവുവില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് 2.16 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കൊല്ലത്തെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.
കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോയ്ക്ക് സമീപം സംശയകരമായി കണ്ട ലേഖ്രാജിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കൈവശമുള്ള ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത്. നികുതി, പിഴ, രജിസ്‌ട്രേഷന്‍ ഫീസ് എന്നീയിനങ്ങളില്‍ 54,07,150 രൂപ ഈടാക്കി സ്വര്‍ണം വിട്ടുനല്‍കി.
വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) വി.സതീഷ്, അസി. കമ്മീഷണര്‍ എം.ആര്‍.അബ്ദുല്‍ സലാം എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു 'ഷാഡോ ഓപ്പറേഷന്‍' എന്ന പേരിലുള്ള പരിശോധന. പുനലൂര്‍ ഇന്റലിജന്‍സ് ഓഫീസര്‍ കെ.ജോണ്‍സണ്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.മോഹനന്‍, എമില്‍ മാത്യുതോമസ്, കെ.അനിത, കെ.ദീപു എന്നിവരായിരുന്നു സംഘത്തില്‍.

 

 




MathrubhumiMatrimonial