ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
Posted on: 31 May 2015
കോഴിക്കോട്: ബംഗ്ലാദേശുകാരിയായ യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ നാലുപേരെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശി പുതിയപുരയില്‍ വീട്ടില്‍ സുഹൈല്‍ എന്ന ബാവക്ക (44), വയനാട് സ്വദേശിയും സുഹൈലിന്റെ ഭാര്യയുമായ അംബിക (35), കുടക് സ്വദേശി സിദിഖ് (25), മലപ്പുറം സ്വദേശി അബ്ദുള്‍ കരിം (47) എന്നിവരാണ് പിടിയിലായത്.
മലപ്പുറം പുളിക്കലിലെ ഹോട്ടലില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുളിക്കലിലെ ഹോട്ടലില്‍ ഇവര്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
ബംഗ്ലാദേശില്‍നിന്ന് ന്യൂ മുംബൈയിലെ ഹാജി അലി മജാര്‍ കാണുന്നതിനായുള്ള തീവണ്ടിയാത്രയ്ക്കിടയിലാണ് യുവതി പെണ്‍വാണിഭസംഘത്തിന്റെ പിടിയിലാകുന്നത്. മെയ് 17-ന് തീവണ്ടിയാത്രയ്ക്കിടയില്‍ ഇതേ തീവണ്ടിയില്‍തന്നെ യാത്രചെയ്തിരുന്ന സുഹൈലും ഭാര്യ അംബികയും ചേര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുവന്നത്. ഡംഡം എന്ന സ്ഥലത്തുവെച്ചാണ് സുഹൈല്‍ യുവതിയെ വിഷദ്രാവകം മണപ്പിച്ച് മയക്കിയത്. തുടര്‍ന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിക്കുകയായിരുന്നു.
മെയ് 27-ന് കോഴിക്കോട്ട് എത്തിച്ച യുവതിയെ സുഹൈലും അംബികയും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. അഞ്ചുപേര്‍ ലൈഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിരുന്നു. മെയ് 28-ന് പെണ്‍വാണിഭസംഘത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാര്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.