
എല്‍ബിന്റെ ലാപ്‌ടോപ്പിന് പേര് 'ഹൈപ്പര്‍ ബോക്ക് '
Posted on: 29 May 2015
കൊച്ചി: 'ഹൈപ്പര്‍ ബോക്ക്' എന്ന പേര് 'ഹൈപ്പര്‍ ബുക്ക്' എന്നതിന്റെ ചുരുക്കമായിട്ടായിരുന്നു മാഹര്‍ ജമീല്‍ എന്ന എല്‍ബിന്‍ ഉപയോഗിച്ചിരുന്നത്. ഇയാള്‍ ഡിജെ പരിപാടികള്‍ നടത്തിയിരുന്നത് ഈ പേരിലാണ്. ഹൈപ്പര്‍ ബുക്ക് എന്നതിന്റെ ചുരുക്കമായിട്ടാണ് ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നത്. ഈ പേരില്‍ ഫേസ് ബുക്ക് പേജും തുടങ്ങിയിരുന്നു. അതില്‍ സിവോസ്‌കിയോടൊപ്പം നില്‍ക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ എല്‍ബിന്‍ മുമ്പ് നടത്തിയിട്ടുള്ള ഡിജെ പരിപാടികളുടെ വീഡിയോയും ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തും സംഭരിക്കാവുന്ന ലാപ്‌ടോപ്പ് എന്ന അര്‍ത്ഥത്തിലാണ് ഹൈപ്പര്‍ ബുക്ക് എന്ന പേരിട്ടിരുന്നത്. ഹൈപ്പര്‍ ബുക്ക് എന്ന പേര് ഹൈപ്പര്‍ ബോക്ക് എന്നാക്കിയത് ശരിയായില്ലെന്നുള്ള കമന്റുകളുള്‍പ്പെടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്നിട്ടുണ്ട്.
