Crime News

മനോജ് വധക്കേസില്‍ പ്രതികളുടെ! ജാമ്യാപേക്ഷയില്‍ വിധി ജൂലായില്‍

Posted on: 25 Jun 2015


തലശ്ശേരി: കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 11 പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ജൂലായ് ഒന്നിന് വിധി പറയും.
തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.നാരായണ പിഷാരടി ബുധനാഴ്ച കേസില്‍ വാദം കേട്ടു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ. അഭിഭാഷകന്‍ കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ഒമ്പത്, പത്ത് പ്രതികള്‍ക്കെതിരെ സാക്ഷിമൊഴിയില്ലാതതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. കെ.വിശ്വന്‍, അഡ്വ.എന്‍.ആര്‍.ഷാനവാസ് എന്നിവര്‍ വാദിച്ചു. മറ്റുപ്രതികള്‍ക്കെതിരെ സാക്ഷിമൊഴി ദുര്‍ബലമാണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു.

 

 




MathrubhumiMatrimonial