Crime News
കഞ്ചാവും ക്വട്ടേഷനുമായി 'കാട്ടിലെ പിള്ളേര്‍': തൊടാന്‍ പോലീസിനും പേടി

കൊച്ചി: കൊച്ചി നഗരത്തില്‍ കഞ്ചാവ് വില്പന നടത്താന്‍ 'കാട്ടിലെ പിള്ളേര്‍' എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗ്രൂപ്പും. പച്ചാളം, വടുതല, ചിറ്റൂര്‍ മേഖല കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. 15 മുതല്‍ 30 വയസ്സ് വരെയുള്ള ആണ്‍കുട്ടികളാണ് സംഘത്തിലുള്ളത്. പ്രായമനുസരിച്ച്...



വിമാനത്തിലെ വാഷ്‌ബേസിനില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി: വിമാനത്തിലെ ടോയ്‌ലെറ്റില്‍ വാഷ്‌ബേസിന് അടിയില്‍ ഒട്ടിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ന് ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം...



വീട്ടമ്മയുടെ മരണം: ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കൊടകര സ്വദേശി തട്ടാന്‍പറമ്പില്‍ വേണുഗോപാലിനെ (45) യാണ് പോലീസ് അറസ്റ്റ്...



ഷിഹാബ് വധം: ആര്‍.എസ്.എസ്സിന്റെ ഗൂഢാലോചനയെന്ന് കോടിയേരി

പാവറട്ടി: ആര്‍.എസ്.എസ്. ഉന്നത നേതൃത്വം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്തതാണ് ഷിഹാബിന്റെ കൊലപാതകമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട ഷിഹാബിന്റെ തിരുനെല്ലൂരിലെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...



ദീപക് വധം: ഒമ്പത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചേര്‍പ്പ്: ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിന്റെ വധവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്. മുഖ്യശിക്ഷക് താന്ന്യം പെരിങ്ങോട്ടുകര സഹോദരവീഥി വഴിയില്‍ മരോട്ടിക്കല്‍ എം.എസ്. ഋഷികേശ്...



നൃത്തസംഘത്തിന്റെ ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചു; നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ നൃത്തസംഘത്തിന്റെ ഓഫീസില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചു. പനമ്പിള്ളി നഗറിലെ 'താണ്ഡവ് സ്‌കൂള്‍ ഓഫ് ഡാന്‍സി'ല്‍ നിന്ന് ഒരു കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. ഇതിന്റെ നടത്തിപ്പുകാരിലൊരാളായ നസ്രത്ത് സ്വദേശി കെ.എസ്. രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തു....



നിഷാമിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കും കുന്നംകുളം: ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിഷാമിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഏഴ് വരെ നീട്ടി. കണ്ണൂര്‍ സായുധ ക്യാമ്പില്‍നിന്നുള്ള പോലീസുകാരോടൊപ്പം എത്തിയ നിഷാം അവശനായി കാണപ്പെട്ടു....



ലോട്ടറിവില്പനക്കാരന്‍ വെട്ടേറ്റ് മരിച്ചു; ഭാര്യ അറസ്റ്റില്‍

മുതലമട: കൊട്ടപ്പള്ളം ആദിവാസികോളനിയില്‍ ലോട്ടറിവില്പനക്കാരന്‍ വെട്ടേറ്റുമരിച്ചു. കൊട്ടപ്പള്ളം വേലായുധനെയാണ് (52) ബുധനാഴ്ച പുലര്‍ച്ചെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്...



സമുദായസംഘര്‍ഷം: രണ്ടാംപ്രതി 24 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

പാലക്കാട്: 1991 ഡിസംബറില്‍ പാലക്കാട്ടുണ്ടായ സമുദായസംഘര്‍ഷങ്ങളോടനുബന്ധിച്ച കേസിലെ രണ്ടാംപ്രതിയെ 24 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പൂളക്കാട് കരീംനഗര്‍ സെയ്തുപ്പ മന്‍സിലില്‍ സലീമിനെയാണ് (ബുള്ളറ്റ് സലീം-57) ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി....



പള്ളിയില്‍ കവര്‍ച്ച; യുവാവ് പിടിയില്‍

വാല്പാറ: കല്ലൂര്‍ എസ്റ്റേറ്റിലെ സി.എസ്.ഐ. പള്ളിയില്‍ കവര്‍ച്ച നടത്തുന്നതിനിടെ യുവാവ് പിടിയിലായി. കണ്ണന്‍ (30) എന്ന യുവാവാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം പള്ളിക്കടുത്തുള്ള തോട്ടത്തിലേക്ക് പോയിക്കൊണ്ടിരുന്നവര്‍ പൂട്ടിയിട്ടിരിക്കുന്ന പള്ളിക്കകത്തുനിന്ന് ശബ്ദംകേട്ട്...



കാട്ടുപന്നിയിറച്ചി കടത്തുന്നതിനിടെ പിടിയില്‍

കല്ലറ: കാട്ടുപന്നിയിറച്ചി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഒരാള്‍ പോലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രതിയെയും വാഹനത്തെയും പോലീസ് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. തിങ്കളാഴ്ച പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ് ഭാഗത്ത്...



അടിമാലി രാജധാനി കൂട്ടക്കൊല ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവിഷയമാകുന്നു

അടിമാലി: സംസ്ഥാനത്തെ ഞെട്ടിച്ച അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊല പുതിയ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവിഷയമാകുന്നു. സംസ്ഥാന പോലീസിന്റെ നിര്‍ദേശപ്രകാരമാണ് കേസ് ഇവര്‍ക്ക് പരിശീലനവിഷയമാക്കുന്നത്. ഇതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാനായി ഇന്നലെ...



അറസ്റ്റിലായത് സംസ്ഥാനത്തികത്തും പുറത്തും വന്‍കവര്‍ച്ച നടത്തിയ മോഷ്ടാവ്‌

കുട്ടിക്കുറ്റവാളി റിമാന്‍ഡില്‍ കാഞ്ഞങ്ങാട്: അറസ്റ്റിലായത് 17-കാരനാണ്. എന്നാല്‍, അവന്‍ നടത്തിയ കവര്‍ച്ചകേട്ട് പോലീസ് തന്നെ ഞെട്ടി. സംസ്ഥാനത്തിനകത്തും പുറത്തും വലിയ കവര്‍ച്ച നടത്തുകയും ഒന്നിലേറെ തവണ പോലീസിന്റെ പിടിയിലകപ്പെടുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടാണ് കുട്ടിമോഷ്ടാവിനെ...



കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം

തലശ്ശേരി: റാണാഘട്ടില്‍ കന്യാസ്ത്രീയെ അപമാനിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് തലശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ ജോസഫ്, കെ.വി.മാണി, എന്‍.ഡി.സണ്ണി, ഷിബു ജോസഫ്,...



യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍

വളയം: ടൗണില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചുഴലിയിലെ വേങ്ങയുള്ള പറമ്പത്ത് പ്രബീഷിനെ (23) ആണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പുരയില്‍ മുഹമ്മദ് അല്‍ത്താഫിനെയാണ് കഴിഞ്ഞദിവസം ആക്രമിച്ചത്. കേസിലുള്‍പ്പെട്ട അഞ്ചുപേരെ...



മോഷണക്കേസ് പ്രതി 'കാപ്പ' പ്രകാരം ജയിലില്‍

പെരിന്തല്‍മണ്ണ: കാപ്പനിയമപ്രകാരം പെരിന്തല്‍മണ്ണയില്‍ കഞ്ചാവ്, മോഷണക്കേസുകളിലെ പ്രതിയെ അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറത്തുവീട്ടില്‍ മുഹമ്മദലി (ആലിപ്പു-37) യെയാണ് റിമാന്‍ഡ്‌ചെയ്തത്. കളക്ടറുടെ ഉത്തരവിന്‍പ്രകാരമാണ്...






( Page 64 of 94 )



 

 




MathrubhumiMatrimonial