
യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
Posted on: 22 Mar 2015
വളയം: ടൗണില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചുഴലിയിലെ വേങ്ങയുള്ള പറമ്പത്ത് പ്രബീഷിനെ (23) ആണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പുരയില്‍ മുഹമ്മദ് അല്‍ത്താഫിനെയാണ് കഴിഞ്ഞദിവസം ആക്രമിച്ചത്. കേസിലുള്‍പ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞതായി വളയം എസ്.ഐ. ശംഭുനാഥ് അറിയിച്ചു.
