കാട്ടുപന്നിയിറച്ചി കടത്തുന്നതിനിടെ പിടിയില്‍
Posted on: 24 Mar 2015
കല്ലറ: കാട്ടുപന്നിയിറച്ചി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഒരാള്‍ പോലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രതിയെയും വാഹനത്തെയും പോലീസ് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
തിങ്കളാഴ്ച പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ് ഭാഗത്ത് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പാങ്ങോട് പോലീസിനെ കണ്ട് വാഹനം നിര്‍ത്തി പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. കുറിഞ്ചിലക്കോട് സ്വദേശി ശശിയാണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ് ഭാഗത്ത് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പാങ്ങോട് പോലീസിനെ കണ്ട് വാഹനം നിര്‍ത്തി പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. കുറിഞ്ചിലക്കോട് സ്വദേശി ശശിയാണ് പിടിയിലായത്.