ലോട്ടറിവില്പനക്കാരന്‍ വെട്ടേറ്റ് മരിച്ചു; ഭാര്യ അറസ്റ്റില്‍
Posted on: 26 Mar 2015
മുതലമട: കൊട്ടപ്പള്ളം ആദിവാസികോളനിയില്‍ ലോട്ടറിവില്പനക്കാരന്‍ വെട്ടേറ്റുമരിച്ചു. കൊട്ടപ്പള്ളം വേലായുധനെയാണ് (52) ബുധനാഴ്ച പുലര്‍ച്ചെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഭാര്യ ഓമനയെ (48) അറസ്റ്റുചെയ്തു. ഭര്‍ത്താവിന്റെ മരണശേഷം തങ്ങളുടെ വീട്ടില്‍ കഴിയുന്ന ബന്ധുവായ സ്ത്രീയുമായുള്ള അവിഹിതബന്ധമാണ് വെട്ടിക്കൊലപ്പെടുത്താന്‍ കാരണമെന്ന് ഓമന മൊഴിനല്‍കി. അടുത്തബന്ധുവുമായി വേലായുധനുള്ള അടുപ്പത്തെച്ചൊല്ലി വേലായുധനും ഓമനയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ചൊവ്വാഴ്ച രാത്രിയും ഇതേച്ചൊല്ലി വഴക്ക് നടന്നിരുന്നെന്നും ഓമന പറഞ്ഞതായി പോലീസ് പറഞ്ഞു.
മദ്യപിച്ചെത്തിയ വേലായുധന്‍ വഴക്കിനെത്തുടര്‍ന്ന് തല്ലിയതായും ഓമനയുടെ മൊഴിയില്‍ പറയുന്നു. രാത്രി മുഴുവന്‍ തുടര്‍ന്ന വഴക്കിനുശേഷവും പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ വെട്ടുകത്തിയുമായി ചെന്ന് അടുക്കളയില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നെന്നാണ് മൊഴി.
കൂലിപ്പണിയെടുത്താണ് ഓമന കുടുംബം പരിപാലിക്കുന്നത്. കാഴ്ചശക്തി കുറവായ വേലായുധന് കണ്ണടവെച്ചാല്‍ മാത്രമേ കാണാനാവൂ. വല്ലപ്പോഴും നടത്തുന്ന ലോട്ടറിക്കച്ചവടത്തില്‍നിന്നുള്ള വരുമാനം മാത്രമാണുണ്ടായിരുന്നത്. വേലായുധന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മണി, മനോജ്, ധനേഷ്, അനു എന്നിവരാണ് മക്കള്‍.
സഹോദരങ്ങള്‍: കൃഷ്ണന്‍, മുരുകന്‍, മോഹനന്‍, ദേവു, കാര്‍ത്തു, വള്ളി.