Crime News

പള്ളിയില്‍ കവര്‍ച്ച; യുവാവ് പിടിയില്‍

Posted on: 24 Mar 2015


വാല്പാറ: കല്ലൂര്‍ എസ്റ്റേറ്റിലെ സി.എസ്.ഐ. പള്ളിയില്‍ കവര്‍ച്ച നടത്തുന്നതിനിടെ യുവാവ് പിടിയിലായി. കണ്ണന്‍ (30) എന്ന യുവാവാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം പള്ളിക്കടുത്തുള്ള തോട്ടത്തിലേക്ക് പോയിക്കൊണ്ടിരുന്നവര്‍ പൂട്ടിയിട്ടിരിക്കുന്ന പള്ളിക്കകത്തുനിന്ന് ശബ്ദംകേട്ട് എത്തിനോക്കിയപ്പോള്‍ യുവാവിനെ കാണുകയായിരുന്നു. നാട്ടുകാര്‍ പൂട്ടുതുറന്ന് ചോദ്യംചെയ്തപ്പോള്‍ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് പിച്ചളസാധനങ്ങള്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുടിസ് എസ്.ഐ. രാജശേഖര്‍ സ്ഥലത്തെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial