വിമാനത്തിലെ വാഷ്‌ബേസിനില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചു
Posted on: 28 Mar 2015
നെടുമ്പാശ്ശേരി: വിമാനത്തിലെ ടോയ്‌ലെറ്റില്‍ വാഷ്‌ബേസിന് അടിയില്‍ ഒട്ടിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ന് ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരു കിലോ വീതമുള്ള 2 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പതിവായി നടത്താറുള്ള പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം വാഷ്‌ബേസിന് അടിയില്‍ ഒട്ടിച്ചുവെച്ച് കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല.
സംശയമുള്ള 3 യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. കൊച്ചിയിലെത്തിയ ശേഷം ഇന്‍ഡിഗോ വിമാനം തുടന്ന് ഡല്‍ഹിക്കാണ് പോകുന്നത്. ആഭ്യന്തര യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാല്‍ ഇത് മുതലാക്കി സ്വര്‍ണം കടത്താന്‍ വേണ്ടിയാണ് സ്വര്‍ണം ടോയ്‌ലെറ്റില്‍ വാഷ്‌ബേസിന് അടിയില്‍ ഒട്ടിച്ചുവെച്ച് കൊണ്ടുവന്നത്. കള്ളക്കടത്ത് സംഘത്തിന്റെ പ്രതിനിധി ഈ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കയറി യാത്ര ചെയ്ത് ഡല്‍ഹിയിലെത്തുമ്പോള്‍ ന്വര്‍ണം എടുത്തുകൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കൊച്ചിയില്‍ സ്വര്‍ണം പിടികൂടിയതോടെ കള്ളക്കടത്ത് സംഘത്തിന്റെ പദ്ധതി പൊളിഞ്ഞു. വിമാന ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.