നൃത്തസംഘത്തിന്റെ ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചു; നടത്തിപ്പുകാരന്‍ അറസ്റ്റില്‍
Posted on: 28 Mar 2015
കൊച്ചി: നഗരത്തിലെ നൃത്തസംഘത്തിന്റെ ഓഫീസില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചു. പനമ്പിള്ളി നഗറിലെ 'താണ്ഡവ് സ്‌കൂള്‍ ഓഫ് ഡാന്‍സി'ല്‍ നിന്ന് ഒരു കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. ഇതിന്റെ നടത്തിപ്പുകാരിലൊരാളായ നസ്രത്ത് സ്വദേശി കെ.എസ്. രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കേരളത്തിന് വെളിയില്‍ നിന്ന് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച് താണ്ഡവ് കുറച്ചുനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കുറച്ച് ദിവസം മുമ്പ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാത്തുനിന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും വിവരം ലഭിച്ചതനുസരിച്ച് പോലീസ് സംഘം താണ്ഡവിന്റെ ഓഫീസില്‍ വിശദമായ പരിശോധന നടത്തി. നൃത്ത പരിശീലനം നടത്തുന്ന വിശാലമായ ഹാളിന്റെ ബര്‍ത്തില്‍ വെച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഡാന്‍സ് സ്‌കൂള്‍ എന്നാണ് വിലാസത്തിലുള്ളതെങ്കിലും ഇവിടെ നൃത്തപഠനം നടക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. സ്റ്റേജ് ഷോകളിലെയും മറ്റും നൃത്ത ഇനങ്ങളില്‍ താരങ്ങള്‍ക്കൊപ്പം പങ്കെടുക്കുന്നവരാണ് താണ്ഡവിലെ അംഗങ്ങള്‍ മിക്കവരും. 16 പേര്‍ സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. മലയാളത്തിലെ ചില ന്യൂ ജനറേഷന്‍ നായികമാര്‍ ഇവിടെ നൃത്ത പരിശീലനത്തിനെത്താറുണ്ടെന്നും പോലീസ് പറഞ്ഞു.
പിടിച്ചെടുത്ത കഞ്ചാവ് ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. െബംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ.മാരായ അനന്തലാല്‍, നിത്യാനന്ദ പൈ, സൗത്ത് എസ്.ഐ. ദേവസ്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹനന്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ പ്രസന്ന, ഷാഡോ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്, ശ്രീകാന്ത്, അനീഷ്, വിശാല്‍, യൂസഫ്, രാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.