Crime News

വീട്ടമ്മയുടെ മരണം: ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

Posted on: 28 Mar 2015


കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കൊടകര സ്വദേശി തട്ടാന്‍പറമ്പില്‍ വേണുഗോപാലിനെ (45) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് ചാപ്പാറ കാലടിപ്പറമ്പില്‍ രാമചന്ദ്രന്റെ മകളും കൊടകര മനക്കുളങ്ങര തട്ടാന്‍പറമ്പില്‍ വേണുഗോപാലിന്റെ ഭാര്യയുമായ ജിഷ (30) യെ പുല്ലൂറ്റ് മണ്ണാറത്താഴത്തുള്ള വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. ജിഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

സംഭവദിവസം മദ്യപിച്ചുവന്ന് വേണുഗോപാലും ജിഷയും വീട് വാങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നുവെന്നും വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ജിഷ വഴിയില്‍ വീഴുകയും വേണുഗോപാലന്‍ ചവിട്ടുകയും തല കല്ലില്‍ ഇടിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ട ജിഷയെ വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് മുറിയില്‍ കിടത്തി. കുട്ടികള്‍ ഉറങ്ങിയശേഷം ജിഷയുടെ ശരീരത്തിലെ രക്തം തുടച്ച് വൃത്തിയാക്കി വസ്ത്രംമാറ്റി അതേസ്ഥലത്ത് കിടത്തി. പുലര്‍ച്ചെ മരണം ഉറപ്പുവരുത്തിയ ഇയാള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിട്ട് ഇളയ കുട്ടിയെയുംകൊണ്ട് സ്ഥലം വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial