Crime News
സ്വര്‍ണക്കടത്ത്: യാത്രക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ കൂടി നിരീക്ഷണത്തില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ 8 പേര്‍ കൂടി നിരീക്ഷണത്തില്‍. മൂവാറ്റുപുഴ സംഘത്തിനു വേണ്ടി സ്ഥിരമായി സ്വര്‍ണം കടത്തുന്ന 4 യാത്രക്കാര്‍ ഉള്‍പ്പെടെയാണ് 8 പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ചിലര്‍...



കുട്ടിക്കടത്ത് കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണം: ഹൈക്കോടതി

കൊച്ചി: കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ നിയമം പാലിക്കാതെ കൊണ്ടുവന്ന കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന അനാഥാലയങ്ങള്‍ക്കും മറ്റ് ആശ്രയ കേന്ദ്രങ്ങള്‍ക്കും 2000-ലെ ബാലനീതി...



ജമ്മുവില്‍ സ്ത്രീയെ വിവസ്ത്രയാക്കിയ മൂന്നുപേരെ അറസ്റ്റുചെയ്തു

ജമ്മു: ഉദംപൂര്‍ ജില്ലയില്‍ ഒരു സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ എടുത്ത് അത് ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദംപൂരിലെ ജഗാനൂ മേഖലയില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ...



ഓടിരക്ഷപ്പെട്ട കള്ളന്‍ ഒടുവില്‍ 'പൂസായി'; വഴിയിലുറങ്ങി പിടിയിലായി

കാഞ്ഞിരപ്പള്ളി: വീടുകുത്തിത്തുറന്ന് അകത്തുകടന്ന കള്ളന്‍ ആളെക്കണ്ട് ഓടി രക്ഷപ്പെട്ടു.പിന്നീട് മദ്യപിച്ച് പൂസായി വഴിയിലുറങ്ങി പിടിയിലായി.മുണ്ടക്കയം കോസടി ഇഞ്ചിപ്പാറ പാണ്ഡ്യന്‍ (53) നെയാണ് നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ...



പാനൂര്‍ സ്‌ഫോടനം: ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പാനൂര്‍: ഈസ്റ്റ് ചെറ്റക്കണ്ടി ബോംബ്‌സ്‌ഫോടനക്കേസില്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. പാറാട്ടെ കണ്ടോത്ത് ഹൗസില്‍ ജിഷ്ണു (19)വിനെയാണ് കേസന്വേഷിക്കുന്ന പാനൂര്‍ സി.ഐ. എ.അനില്‍കുമാര്‍ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു. ബോംബ് നിര്‍മാണത്തിന്...



റെയ്ഡിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കായി തിരച്ചില്‍

കടന്പനാട്: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറുടെ തലയ്ക്ക് കന്പിവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സംഭവം നടന്ന ബുധനാഴ്ച രാത്രിതന്നെ അടൂര്‍ സി.ഐ. എസ്.നന്ദകുമാര്‍, ഏനാത്ത്...



പോലീസുകാര്‍ക്കെതിരായ പരാതികളില്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കണം-ഡി.ജി.പി.

കൊല്ലം: പോലീസുകാര്‍ക്കെതിരായ പരാതികളില്‍ ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ അന്വേഷിച്ച് സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡി.ജി.പി.നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായും നിയമവിരുദ്ധമായി...



വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ആള്‍ പിടിയില്‍

ഷൊറണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരിവസ്തുക്കള്‍ വില്പന നടത്തിയിരുന്ന ആളെ ഷൊറണൂര്‍ പോലീസ് പിടികൂടി. കുളപ്പുള്ളി കുമ്പാരന്‍കട്ടി സ്വദേശി പ്രകാശനാണ് (50) പിടിയിലായത്. ഇയാളുടെ കടയില്‍നിന്ന് 113 പാക്കറ്റ് ഹാന്‍സ്, 164 പാക്കറ്റ് ബോംബെ എന്നിവയാണ് പിടികൂടിയത്....



വീട്ടമ്മയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരെ തലസ്ഥാനത്തെത്തിച്ചു

ഫെയ്‌സ്ബുക്ക് സൗഹൃദം നൈജീരിയക്കാര്‍ രാജ്യത്ത് നടത്തിയത് കോടികളുടെ തട്ടിപ്പ് തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പാല്‍ക്കുളങ്ങര സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് പത്തരലക്ഷം രൂപ തട്ടിയെടുത്തതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ നൈജീരിയക്കാരെ തലസ്ഥാനത്തെത്തിച്ചു....



പരിയാരത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സഹകരണ ഹൃദയാലയയിലെ പാരാ മെഡിക്കല്‍ കോഴ്‌സ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസിലെ കുറ്റിക്കാടിനു സമീപമാണ് സംഭവം. സംഭവവുമായി...



ദേവയാനി ഒളിവില്‍ കഴിഞ്ഞത് കുവൈത്തിലെ ഫുഡ്‌കോര്‍ട്ടില്‍

കൊച്ചി: മിനി എന്ന പേരിലും പിന്നീട് മതം മാറി ആനി വര്‍ഗീസ് എന്ന പേരിലും അറിയപ്പെടുന്ന ദേവയാനി നാട്ടിലേക്ക് മടങ്ങിയെത്തിയത് ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന്. ഇവര്‍ക്കായി ക്രൈം ബ്രാഞ്ച് കഴിഞ്ഞ മാസം ഗള്‍ഫ് രാജ്യങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു....



കഞ്ചാവുകടത്ത്: രണ്ടുപേര്‍ പിടിയില്‍

പീരുമേട്: കാറില്‍ കഞ്ചാവുമായെത്തിയ മൂന്നംഗസംഘത്തിലെ രണ്ടുപേര്‍ പോലീസ്പിടിയിലായി. ഓടിരക്ഷപ്പെട്ട ഒരാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. എറണാകുളം പെരുമ്പാവൂര്‍ പാങ്കോട് പള്ളിക്കവല, വടക്കേതില്‍ നിധീഷ്‌കുമാര്‍ (23), ഇയാളുടെ ജ്യേഷ്ഠന്‍ നിഖില്‍കുമാര്‍ (25) എന്നിവരെയാണ്...



സ്വര്‍ണക്കടത്ത് തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സിയാല്‍

പാന്റ്‌സിന് പോക്കറ്റ്് പാടില്ല, മൊബൈലിന് നിരോധനം നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വിവിധ ഏജന്‍സികളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിയാല്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. ടെര്‍മിനലുകളിലും...



ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പ്രവാസിമലയാളിയുടെ മരണം: മൂന്നുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയിലായിരുന്ന പ്രവാസിമലയാളി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുന്നുപേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കച്ചേരിപ്പറമ്പ് മാനഞ്ചീരി വീട്ടില്‍ യൂസഫിനെ (54) വീടിന് സമീപത്തെ കാഞ്ഞിരംകുന്ന് പീച്ചാംകോട്...



ഓഹരിക്കമ്പോളത്തില്‍ പൊളിഞ്ഞു, രക്ഷപ്പെടാന്‍ കണ്ടെത്തിയത് എ.ടി.എം. തട്ടിപ്പ്

ആലപ്പുഴ: ഓഹരിക്കമ്പോളത്തില്‍ നേരിട്ട സാമ്പത്തിക തിരിച്ചടിയാണ് ജിന്റോയെ എ.ടി.എം. തട്ടിപ്പിലേക്ക് നയിച്ചതെന്ന് പോലീസ്. ഇതിനായി െബംഗളൂരുവിലുള്ള സുഹൃത്ത് മുഖേനയാണ് ജിന്റോ ദുബായിലുള്ള കൂട്ടാളി ഫഹദുമായി ബന്ധപ്പെടുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണത്തിന്റെ പത്ത് ശതമാനം...



വ്യാജ കാര്‍ഡിലൂടെ എ.ടി.എമ്മുകളില്‍നിന്ന് പണം തട്ടുന്ന സംഘാംഗം പിടിയില്‍

ആലപ്പുഴ: വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മ്മിച്ച് എ.ടി.എമ്മുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടി. ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയ് (30) ആണ് അറസ്റ്റിലായത്. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍...






( Page 58 of 94 )



 

 




MathrubhumiMatrimonial