Crime News

പാനൂര്‍ സ്‌ഫോടനം: ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Posted on: 03 Jul 2015


പാനൂര്‍: ഈസ്റ്റ് ചെറ്റക്കണ്ടി ബോംബ്‌സ്‌ഫോടനക്കേസില്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി.
പാറാട്ടെ കണ്ടോത്ത് ഹൗസില്‍ ജിഷ്ണു (19)വിനെയാണ് കേസന്വേഷിക്കുന്ന പാനൂര്‍ സി.ഐ. എ.അനില്‍കുമാര്‍ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു. ബോംബ് നിര്‍മാണത്തിന് സഹായം ചെയ്തുകൊടുത്തതില്‍ ഇയാള്‍ക്കുള്ള പങ്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ പരിക്കേറ്റ രതീഷിനെ സ്‌ഫോടനം നടന്ന കാക്രോട്ട്കുന്നില്‍ എത്തിച്ചതും ഇയാള്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

ഇതോടെ സ്‌ഫോടനക്കേസില്‍ അഞ്ചു സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി . ബ്രാഞ്ച് സെക്രട്ടറിമാരായ വി.എം.ചന്ദ്രന്‍, എം.സി.ബിനു, ലോക്കല്‍ കമ്മിറ്റി അംഗം വിജിത്ത് ലാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. കേസിലെ ഏഴാംപ്രതിയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ നിര്‍മലയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസിലെ ഒമ്പതാംപ്രതിയാണ് ജിഷ്ണു. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

 

 




MathrubhumiMatrimonial