Crime News

ഓഹരിക്കമ്പോളത്തില്‍ പൊളിഞ്ഞു, രക്ഷപ്പെടാന്‍ കണ്ടെത്തിയത് എ.ടി.എം. തട്ടിപ്പ്

Posted on: 16 Jun 2015


ആലപ്പുഴ: ഓഹരിക്കമ്പോളത്തില്‍ നേരിട്ട സാമ്പത്തിക തിരിച്ചടിയാണ് ജിന്റോയെ എ.ടി.എം. തട്ടിപ്പിലേക്ക് നയിച്ചതെന്ന് പോലീസ്. ഇതിനായി െബംഗളൂരുവിലുള്ള സുഹൃത്ത് മുഖേനയാണ് ജിന്റോ ദുബായിലുള്ള കൂട്ടാളി ഫഹദുമായി ബന്ധപ്പെടുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണത്തിന്റെ പത്ത് ശതമാനം മാത്രമാണ് ജിന്റോയ്ക്ക് ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.

സമാന തട്ടിപ്പ് കേസില്‍ പ്രതിയായ ഫഹദിന്റെ പാസ് പോര്‍ട്ട് പോലീസ് മരവിപ്പിച്ചപ്പോള്‍ നേപ്പാളിലേക്ക് കടന്നു. അവിടെവച്ച് ഇയാള്‍ വിവാഹിതനാവുകയും തുടര്‍ന്ന് നേപ്പാളി പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദുബായിലേക്ക് കടക്കുകയും ചെയ്തു. ഫഹദുമായി ചേര്‍ന്ന് ജിന്റോ നേപ്പാളില്‍ അടിപൊളി ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരം അറിയാന്‍ ഉപയോഗിച്ച ജി.പി.എസ്. സംവിധാനത്തോടെയുള്ള കാര്‍ഡ് ഡിവൈസ് ഫഹദ് മുഖേനയാണ് ജിന്റോയ്ക്ക് ലഭിച്ചതെന്നും പോലീസ് പറഞ്ഞു. നിലവില്‍ ഒരു പരാതി മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും കൂടുതല്‍ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial