
ജമ്മുവില്‍ സ്ത്രീയെ വിവസ്ത്രയാക്കിയ മൂന്നുപേരെ അറസ്റ്റുചെയ്തു
Posted on: 05 Jul 2015

ഉദംപൂരിലെ ജഗാനൂ മേഖലയില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്ത്രീയെ വിവസ്ത്രയാക്കി വീഡിയോ എടുത്ത ശേഷം അത് പ്രതികള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നാണ് കേസ്.
വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജസ്‌വിന്ദര്‍, അമിത് സിംഗ്, രാഹുല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
