
ഓടിരക്ഷപ്പെട്ട കള്ളന്‍ ഒടുവില്‍ 'പൂസായി'; വഴിയിലുറങ്ങി പിടിയിലായി
Posted on: 04 Jul 2015

പോലീസ് പറയുന്നത് ഇങ്ങനെ:നരിവേലി കൂട്ടുമ്മേല്‍ രാജലക്ഷ്മിയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന കള്ളന്‍ കിടപ്പുമുറിയിലെത്തിയപ്പോള്‍ ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മ നിലവിളിച്ചു.ഇതോടെ കള്ളന്‍ സ്ഥലംവിട്ടു.
നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ പരിസരം മുഴുവന്‍ അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ ഏഴ് മണിയോടെ വണ്ടന്‍പാറ മഠത്തിന് സമീപം ഒരാള്‍ മദ്യപിച്ച് റോഡരികില്‍ കിടക്കുന്നത് കണ്ടു.
നാട്ടുകാരിലൊരാള്‍ ഇയാളെ വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദ്യം ചെയ്തു.ഇയാളുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഉളി കണ്ടെത്തി.സംശയം തോന്നിയ നാട്ടുകാര്‍ സമീപവാസിയായ പോലീസുകാരനെ വിവരമറിയിച്ചു. ഇതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊടിമറ്റം പൊന്‍മല റോഡില്‍ കുരുവിനാല്‍ പടിയില്‍വച്ച് നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു.
സ്റ്റേഷനിലെത്തിച്ച ഇയാളെ വീട്ടമ്മ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.കൈവശമുണ്ടായിരുന്ന ഉളി ഉപയോഗിച്ചാണ് വാതില്‍ കുത്തി ത്തുറന്നതെന്ന് പാണ്ഡ്യന്‍ സമ്മതിച്ചു.
