Crime News

വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ആള്‍ പിടിയില്‍

Posted on: 26 Jun 2015


ഷൊറണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരിവസ്തുക്കള്‍ വില്പന നടത്തിയിരുന്ന ആളെ ഷൊറണൂര്‍ പോലീസ് പിടികൂടി. കുളപ്പുള്ളി കുമ്പാരന്‍കട്ടി സ്വദേശി പ്രകാശനാണ് (50) പിടിയിലായത്.
ഇയാളുടെ കടയില്‍നിന്ന് 113 പാക്കറ്റ് ഹാന്‍സ്, 164 പാക്കറ്റ് ബോംബെ എന്നിവയാണ് പിടികൂടിയത്. കുംഭാരന്‍കട്ടിയില്‍ ഇയാള്‍ നടത്തുന്ന കടയുടെ മുന്നില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു പാന്‍മസാല.
പരിസരപ്രദേശത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ സ്ഥിരമായി ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നുണ്ടെന്നാണ് സൂചന. വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് കടയില്‍ പോലീസ് റെയ്ഡ് നടത്തിയാണ് പാന്‍മസാല പിടികൂടിയത്. ഷൊറണൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളില്‍നിന്ന് വിവരം ശേഖരിച്ച് പ്രതിയെ കുടുക്കിയത്. പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, പ്രകാശ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial