Crime News
13-കാരിയെ തട്ടിക്കൊണ്ടുപോയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

വടകര: താഴെ അങ്ങാടിയില്‍നിന്ന് 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഇന്‍താജ് അലി മാക് (28) പോലീസിന്റെ പിടിയിലായതായി സൂചന. ബംഗാള്‍ സ്വദേശിയായ ഇയാളെ ഒഡിഷയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2013 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകരയില്‍ ജോലിക്കുവന്ന്...



മദ്യക്കുപ്പികളുമായി തീവണ്ടി യാത്രക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: മംഗലാപുരം ചെന്നൈ എഗ്മോര്‍ തീവണ്ടിയില്‍ മദ്യക്കുപ്പികളുമായി സഞ്ചരിച്ച തമിഴ്‌നാട് സ്വദേശി രാജു അറസ്റ്റിലായി. 250 മി.ലിറ്ററിന്‍റെ 20 കുപ്പികളാണ് ഈയാളില്‍നിന്ന് കണ്ടെടുത്തത്. മാഹിയില്‍നിന്ന് മദ്യം വാങ്ങി കടത്താനുള്ള ശ്രമത്തിനിടെയാണ് രാജു അറസ്റ്റിലായത്....



കുന്നിടിക്കല്‍ തടയാനെത്തിയ വില്ലേജോഫീസറെ ആക്രമിച്ചതായി പരാതി

അരീക്കോട്: കുന്നിടിക്കല്‍ തടയാനെത്തിയ വില്ലേജോഫീസറെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തതതായി പരാതി. ചീക്കോട് ഗ്രാമപ്പഞ്ചായത്തിലെ മുതുവല്ലൂര്‍ വില്ലേജോഫീസര്‍ ജി. അശോക്കുമാറാണ് അരീക്കോട് പോലീസില്‍ പരാതിനല്‍കിയത്....



ഷബീനയുടെ മരണം; ഫോറന്‍സിക് പരിശോധന നടത്തി

\ കല്ലടിക്കോട്: കല്ലടിക്കോട് കണക്കംപാടം ഷംസുദ്ദീന്റെ ഭാര്യ ഷബീന കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. തൃശ്ശൂര്‍ റീജണല്‍ സൈന്റിഫിക് ലബോറട്ടറിയിലെ സൈന്റിഫിക് അസിസ്റ്റന്റ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍...



മതിലകത്ത് വീടിന് കല്ലേറ്‌

കയ്പമംഗലം : മതിലകം സി.കെ. വളവില്‍ വീടിനു നേരെ കല്ലേറ്. സി.കെ. വളവിന് വടക്ക് ഭാഗത്തുള്ള മായംതെരിയകത്ത് വീട്ടില്‍ റഫീക്കിന്റെ വീടിനു നേരെയാണ് കല്ലേറ് ഉണ്ടായത്. രാത്രിയിലാണ് സംഭവം. കല്ലേറില്‍ വീടിന്റെ മുന്‍ ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാര്‍ വീട്ടിലില്ലാത്ത്...



ലീബയെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു; ലീബയ്ക്ക് നീതി ഇനിയും അകലെ

വരാപ്പുഴ: മോഷണക്കുറ്റം ആരോപിച്ച് ചേരാനെല്ലൂര്‍ സ്വദേശിനി ലീബയെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ആഗസ്ത് 23-നാണ് മോഷണക്കുറ്റം ആരോപിച്ച് ലീബയെ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രൂരമായ മര്‍ദനത്തിനിരയായ...



ഇടുക്കിയിലെ ശൈശവ വിവാഹം: തമിഴ്‌നാട്ടിലേക്ക് പ്രത്യേക ദൗത്യ സംഘം

തിരുവനന്തപുരം: ഇടുക്കിയില്‍ നടന്ന ശൈശവ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. നെടുങ്കണ്ടത്താണ് ഒമ്പതാംക്ലാസുകാരിയെ മുപ്പത്തിയഞ്ച് വയസ്സുള്ള തമിഴ്‌നാട്ടുകാരന് വിവാഹം ചെയ്തുകൊടുത്തത്. ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി...



അച്ഛനും അമ്മാവനും സഹോദരനും ചേര്‍ന്ന് രണ്ട് വര്‍ഷം പീഡിപ്പിച്ചതായി പതിനാറുകാരി

കൊല്‍ക്കത്ത: പതിനാറുകാരിയായ പെണ്‍കുട്ടിയെ 2 വര്‍ഷക്കാലം പീഡിപ്പിച്ച അച്ഛനും അമ്മാവനും സഹോദരനും അറസ്റ്റില്‍. പെണ്‍കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടിയുടെ അധ്യപകര്‍ നല്‍കിയ പരാതിക്കനുസരിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ്...



പീഡനത്താല്‍ ഭാര്യ മരിച്ച സംഭവം: ഭര്‍ത്താവിന് 16 വര്‍ഷം തടവ്‌

കാസര്‍കോട്: മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. അഡൂര്‍ കാട്ടിപ്പാറ സ്വദേശി കെ.അനിത (38) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നീലേശ്വരം പേരാല്‍ കുഞ്ഞിപ്പുളിക്കാല്‍...



മനോജ് വധക്കേസില്‍ പ്രതികളുടെ റിമാന്‍ഡ് നീട്ടി

തലശ്ശേരി: കതിരൂരിലെ ബി.ജെ.പി. നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 18 സി.പി.എം. പ്രവര്‍ത്തകരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ റിമാന്‍ഡ് കാലാവധി മെയ് 22 വരെ നീട്ടി. പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പി നല്കിയെങ്കിലും കോപ്പിയില്‍ ചില ന്യൂനതകളുള്ളതിനാല്‍...



പിടികിട്ടാപ്പുള്ളി 'വലയില്‍' കുടുങ്ങി; പിന്നെ പുഴയില്‍ ചാടി

കോഡൂര്‍: പിടികിട്ടാപ്പുള്ളി പോലീസ് വലയിലായി. പിന്നീട് പോലീസിനെ കബളിപ്പിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ടു. മണല്‍ക്കേസില്‍ പ്രതിയായ കോഡൂര്‍ മുണ്ടക്കോട് സ്വദേശി ഷംനാദാണ് മലപ്പുറം പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ഉമ്മത്തൂര്‍കടവില്‍ പുഴയില്‍ ചാടിയത്....



കവര്‍ച്ചക്കേസില്‍ ശിക്ഷയ്ക്കിടയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

തൃപ്രയാര്‍: ദമ്പതിമാരെ ആക്രമിച്ച്്് സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട്്് ജാമ്യത്തിലിറങ്ങിയ പ്രതി മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനയ്ക്കിടയില്‍ പിടിയിലായി. വലപ്പാട് കാരേക്കാട്ട്്് ഹെന്‍സനാണ് (32) പിടിയിലായത്. 2009ല്‍...



മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അഞ്ചാം ക്ലൂസ്സുകാരിയായ മകളെ നഗ്നചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി ക്രിസ്റ്റി (40) ആണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോകളും ചിത്രങ്ങളും കാണിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുറത്ത് പറഞ്ഞാല്‍...



ആട് മോഷ്ടാക്കളെ പോലീസ് അറസ്റ്റുചെയ്തു

കുലശേഖരം: മലയോരപ്രദേശങ്ങളില്‍ നൂറിലധികം ആടുകളെ മോഷ്ടിച്ച മൂവര്‍സംഘം പോലീസ് പിടിയിലായി. തിരുനന്തിക്കര സ്വദേശി ജഗന്‍, അരുവിക്കര ശിവകുമാര്‍, പുതുക്കട ഡേവിഡ് മോഹന്‍രാജ് എന്നിവരെയാണ് കുലശേഖരം പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുകണ്ടറ, തിരുനന്തിക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍...



ആലുവ കൂട്ടക്കൊല; ആന്റണിക്ക് തൂക്കുമരം ഉറപ്പായി

ദയാഹര്‍ജി രാഷ്ട്രപതി തള്ളി ആലുവ: ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ഉറപ്പായി. 2001 ജനവരി ആറിനാണ് മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യനേയും കുടുംബത്തേയും ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ആലുവ സെന്റ് മേരീസ്...



പച്ചക്കറിവാഹനത്തില്‍നിന്ന് 30 ലക്ഷത്തിന്റെ പുകയില ഉത്പന്നം പിടിച്ചു

ചിറ്റൂര്‍: പച്ചക്കറി കയറ്റിയ വാഹനത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നം എക്‌സൈസ് വിഭാഗം പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 115 ചാക്ക് പുകയില ഉത്പന്നമാണ് വെള്ളിയാഴ്ച രാത്രി 9.30ഓടെ വേലന്താവളം...






( Page 51 of 94 )



 

 




MathrubhumiMatrimonial