Crime News

ഷബീനയുടെ മരണം; ഫോറന്‍സിക് പരിശോധന നടത്തി

Posted on: 12 Apr 2015


\കല്ലടിക്കോട്: കല്ലടിക്കോട് കണക്കംപാടം ഷംസുദ്ദീന്റെ ഭാര്യ ഷബീന കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. തൃശ്ശൂര്‍ റീജണല്‍ സൈന്റിഫിക് ലബോറട്ടറിയിലെ സൈന്റിഫിക് അസിസ്റ്റന്റ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയാണ് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. ഷബീന പൊള്ളലേറ്റുകിടന്നതായി പറയുന്ന കുളിമുറിയും മുറികളും വീടിന്റെ ചുറ്റുപാടും പരിശോധന നടത്തി

ഷബീനയ്ക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൊള്ളലേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കത്തിക്കരിഞ്ഞ തുണിക്കഷ്ണങ്ങളും പെട്രോളിന്റെ ബാക്കിയും വിദഗ്ധപരിശോധനയ്ക്കായി ശേഖരിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. കോടതിമുഖേന തൃശ്ശൂരിലെ റീജണല്‍ ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധപരിശോധനയ്ക്ക് നല്‍കും. മണ്ണാര്‍ക്കാട് സി.ഐ. അനില്‍കുമാര്‍, സൈന്റിഫിക്‌ െട്രയിനി അസിസ്റ്റന്റ് നിഷ കെ.ആര്‍. എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

കുടുംബവഴക്കിനെത്തുടര്‍ന്ന് ഷംസുദ്ദീന്‍ ഷബീനയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കയായിരുന്നെന്നാണ് പോലീസിന് ലഭിച്ച മൊഴി. ഗുരുതര പൊള്ളലേറ്റ ഷംസുദ്ദീന്‍ ഇപ്പോഴും തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഷംസുദ്ദീന്‍ അപകടനില തരണംചെയ്തിട്ടില്ല. ഷബീനയുടെ മരണമൊഴിയും ഫോറന്‍സിക് ലാബിലെ പരിശോധനാഫലവും കേസില്‍ നിര്‍ണായകമാകും.

 

 




MathrubhumiMatrimonial