
പീഡനത്താല്‍ ഭാര്യ മരിച്ച സംഭവം: ഭര്‍ത്താവിന് 16 വര്‍ഷം തടവ്
Posted on: 11 Apr 2015

അഡൂര്‍ കാട്ടിപ്പാറ സ്വദേശി കെ.അനിത (38) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നീലേശ്വരം പേരാല്‍ കുഞ്ഞിപ്പുളിക്കാല്‍ സ്വദേശി ടി.വി.ബാലകൃഷ്ണ(51)നെയാണ് അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ജില്ലാ കോടതിഒന്ന് ജഡ്ജ് ടി.പി.സുരേഷ്ബാബു ശിക്ഷിച്ചത്. ബാലകൃഷ്ണന്‍ ആറു വിവാഹം കഴിച്ചയാളാണ്. രണ്ട് വകുപ്പുകളിലായി 10, ആറു വര്‍ഷം വീതം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 10,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. അഡ്വ. സുധീര്‍ മേലത്തായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.
2013ല്‍ ആദൂര്‍ പോലീസ് റജിസ്റ്റര്‍ചെയ്ത കേസാണിത്. പ്രതിയുടെ പീഡനംമൂലം അനിത വിഷംകഴിച്ച് മരിച്ചുവെന്നാണ് പരാതി. അനിതയുടെ ജ്യേഷ്ഠത്തിയാണ് പരാതിക്കാരി. ആദുര്‍ എസ്.ഐ. എ.ദാമോദരന്‍ കേസ് ആദ്യം അന്വേഷിച്ചു. പിന്നീട് കാസര്‍കോട് ഡിവൈ.എസ്.പി.മോഹനചന്ദ്രന്‍ നായര്‍ അന്വേഷണച്ചുമതല ഏറ്റെടുത്തു. വയനാട്ടില്‍െവച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി അനിതയെ കല്യാണം കഴിക്കുന്നതിന് മുമ്പ് അഞ്ചുപേരെ വിവാഹം ചെയ്തിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഇത് ബോധപൂര്‍വം മറച്ചുവെച്ചായിരുന്നുവെന്നും കോടതി കണ്ടെത്തി. 2007ലാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്.
