Crime News

ആട് മോഷ്ടാക്കളെ പോലീസ് അറസ്റ്റുചെയ്തു

Posted on: 08 Apr 2015


കുലശേഖരം: മലയോരപ്രദേശങ്ങളില്‍ നൂറിലധികം ആടുകളെ മോഷ്ടിച്ച മൂവര്‍സംഘം പോലീസ് പിടിയിലായി. തിരുനന്തിക്കര സ്വദേശി ജഗന്‍, അരുവിക്കര ശിവകുമാര്‍, പുതുക്കട ഡേവിഡ് മോഹന്‍രാജ് എന്നിവരെയാണ് കുലശേഖരം പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുകണ്ടറ, തിരുനന്തിക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാസങ്ങളായി വീടുകളില്‍നിന്ന് ആടുകളെ കാണാതായതിനെ തുടര്‍ന്ന്, നാട്ടുകാരുടെ നിരീക്ഷണത്തിനിടെയാണ് ജഗനെയും ശിവകുമാറിനെയും പിടികൂടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡേവിഡ് മോഹന്‍രാജിനെയും അറസ്റ്റു ചെയ്തത്.
അഞ്ചുകണ്ടറ സ്വദേശികളായ രമണി, സുകുമാരി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

 

 




MathrubhumiMatrimonial