മതിലകത്ത് വീടിന് കല്ലേറ്
Posted on: 12 Apr 2015
കയ്പമംഗലം : മതിലകം സി.കെ. വളവില്‍ വീടിനു നേരെ കല്ലേറ്. സി.കെ. വളവിന് വടക്ക് ഭാഗത്തുള്ള മായംതെരിയകത്ത് വീട്ടില്‍ റഫീക്കിന്റെ വീടിനു നേരെയാണ് കല്ലേറ് ഉണ്ടായത്. രാത്രിയിലാണ് സംഭവം. കല്ലേറില്‍ വീടിന്റെ മുന്‍ ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
വീട്ടുകാര്‍ വീട്ടിലില്ലാത്ത് സമയത്തായിരുന്നു സംഭവം. അയല്‍വാസികള്‍ വീട്ടുകാരോട് ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്. മതിലകം പോലീസില്‍ പരാതി നല്‍കി.
വീട്ടുകാര്‍ വീട്ടിലില്ലാത്ത് സമയത്തായിരുന്നു സംഭവം. അയല്‍വാസികള്‍ വീട്ടുകാരോട് ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്. മതിലകം പോലീസില്‍ പരാതി നല്‍കി.