കവര്‍ച്ചക്കേസില്‍ ശിക്ഷയ്ക്കിടയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍
Posted on: 09 Apr 2015
തൃപ്രയാര്‍: ദമ്പതിമാരെ ആക്രമിച്ച്്് സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട്്് ജാമ്യത്തിലിറങ്ങിയ പ്രതി മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനയ്ക്കിടയില്‍ പിടിയിലായി. വലപ്പാട് കാരേക്കാട്ട്്് ഹെന്‍സനാണ് (32) പിടിയിലായത്.
2009ല്‍ വലപ്പാട് കോതകുളം ബീച്ചില്‍ ദമ്പതിമാരെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഹെന്‍സന്‍ മുംബൈ വിമാനത്താവളം വഴി നാട്ടിലെത്തി തിരിച്ചുപോകുംവഴിയാണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹെന്‍സനെ പിടികൂടുന്നതിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ദമ്പതിമാരെ ആക്രമിച്ച ദിവസം വലപ്പാട് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ടോണി ഇയാളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. ടോണിയെ ആക്രമിച്ച് രക്ഷപ്പെട്ട ഹെന്‍സന്‍ പിന്നീടാണ് പിടിയിലായത്.
2006ല്‍ ചെര്‍പ്പുളശ്ശേരിയില്‍ രവി എന്നയാളെ വധിച്ച കേസിലെ പ്രതികൂടിയായ ഹെന്‍സനെതിരെ പഴയന്നൂര്‍, വലപ്പാട് സ്റ്റേഷനുകളില്‍ സ്വര്‍ണ്ണക്കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്ത ഹെന്‍സനെ കോടതി റിമാന്‍ഡ് ചെയ്തു.