പച്ചക്കറിവാഹനത്തില്‍നിന്ന് 30 ലക്ഷത്തിന്റെ പുകയില ഉത്പന്നം പിടിച്ചു
Posted on: 05 Apr 2015
ചിറ്റൂര്‍: പച്ചക്കറി കയറ്റിയ വാഹനത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നം എക്‌സൈസ് വിഭാഗം പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 115 ചാക്ക് പുകയില ഉത്പന്നമാണ് വെള്ളിയാഴ്ച രാത്രി 9.30ഓടെ വേലന്താവളം എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായത്.
വാഹനത്തില്‍ ഉള്ളി, മത്തന്‍, ചൊരക്ക, കാബേജ് എന്നിവ ചാക്കുകളില്‍ അട്ടിയിട്ടതിന്റെ അടിയിലായിരുന്നു 115 ചാക്ക് ഹാന്‍സ് ഒളിപ്പിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറും സംഘവും വാഹനത്തില്‍ വിശദപരിശോധന നടത്തുമ്പോള്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
രാത്രിതന്നെ കൊഴിഞ്ഞാമ്പാറ പോലീസ്സ്‌റ്റേഷനില്‍ എത്തിച്ച വാഹനം ശനിയാഴ്ച ഉച്ചയോടെ ചിറ്റൂര്‍ റെയ്േഞ്ചാഫീസില്‍ എത്തിച്ചു.