13-കാരിയെ തട്ടിക്കൊണ്ടുപോയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
Posted on: 12 Apr 2015
വടകര: താഴെ അങ്ങാടിയില്‍നിന്ന് 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഇന്‍താജ് അലി മാക് (28) പോലീസിന്റെ പിടിയിലായതായി സൂചന. ബംഗാള്‍ സ്വദേശിയായ ഇയാളെ ഒഡിഷയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2013 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകരയില്‍ ജോലിക്കുവന്ന് താമസിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പ്രതിയുടെ വീട്ടുകാരുടെ സഹകരണത്തോടെ പോലീസ് കുട്ടിയെ മുമ്പ് വടകരയിലെത്തിച്ചിട്ടുണ്ട്. പ്രതി ഒഡിഷയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വടകര സി.ഐ. പി.എം. മനോജിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിവാകരനും വിജയനുമാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച പ്രതിയുമായി പോലീസുകാര്‍ വടകരയിലെത്തും.