
മദ്യക്കുപ്പികളുമായി തീവണ്ടി യാത്രക്കാരന്‍ അറസ്റ്റില്‍
Posted on: 12 Apr 2015
കോഴിക്കോട്: മംഗലാപുരം ചെന്നൈ എഗ്മോര്‍ തീവണ്ടിയില്‍ മദ്യക്കുപ്പികളുമായി സഞ്ചരിച്ച തമിഴ്‌നാട് സ്വദേശി രാജു അറസ്റ്റിലായി. 250 മി.ലിറ്ററിന്‍റെ 20 കുപ്പികളാണ് ഈയാളില്‍നിന്ന് കണ്ടെടുത്തത്. മാഹിയില്‍നിന്ന് മദ്യം വാങ്ങി കടത്താനുള്ള ശ്രമത്തിനിടെയാണ് രാജു അറസ്റ്റിലായത്. കോഴിക്കോട് റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ ഹാജരാക്കി.
