Crime News

മനോജ് വധക്കേസില്‍ പ്രതികളുടെ റിമാന്‍ഡ് നീട്ടി

Posted on: 11 Apr 2015


തലശ്ശേരി: കതിരൂരിലെ ബി.ജെ.പി. നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 18 സി.പി.എം. പ്രവര്‍ത്തകരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ റിമാന്‍ഡ് കാലാവധി മെയ് 22 വരെ നീട്ടി. പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പി നല്കിയെങ്കിലും കോപ്പിയില്‍ ചില ന്യൂനതകളുള്ളതിനാല്‍ പ്രതികള്‍ക്കെല്ലാംകൂടി ഒരുകോപ്പിയാണ് കൊടുത്തത്. കേസിലെ രണ്ടും നാലും പ്രതികളായ ജിതേഷ്, പ്രഭാകരന്‍ എന്നിവരെ ചികിത്സാര്‍ഥം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മറ്റു പ്രതികള്‍ കണ്ണൂര്‍ സബ്ജയിലിലാണ്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.വിശ്വന്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിഓം പ്രകാശും സംഘവും കോടതിയിലെത്തിയിരുന്നു.

 

 




MathrubhumiMatrimonial