Crime News

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Posted on: 09 Apr 2015


തിരുവനന്തപുരം: അഞ്ചാം ക്ലൂസ്സുകാരിയായ മകളെ നഗ്നചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി ക്രിസ്റ്റി (40) ആണ് പിടിയിലായത്.

മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോകളും ചിത്രങ്ങളും കാണിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍ക്കുട്ടി ഇക്കാര്യം ആദ്യം പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അമ്മ ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ ശ്രീകാര്യം എസ്.ഐ. രാജേഷ് കുമാര്‍, എ.എസ്.ഐ. കുമാരന്‍, എസ്.സി.പി.ഒ. ഷിലു, വനിത സി.പി.ഒ. ശ്രീജ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial