Crime News

കുന്നിടിക്കല്‍ തടയാനെത്തിയ വില്ലേജോഫീസറെ ആക്രമിച്ചതായി പരാതി

Posted on: 12 Apr 2015


അരീക്കോട്: കുന്നിടിക്കല്‍ തടയാനെത്തിയ വില്ലേജോഫീസറെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തതതായി പരാതി.

ചീക്കോട് ഗ്രാമപ്പഞ്ചായത്തിലെ മുതുവല്ലൂര്‍ വില്ലേജോഫീസര്‍ ജി. അശോക്കുമാറാണ് അരീക്കോട് പോലീസില്‍ പരാതിനല്‍കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിളയില്‍ കോട്ടുപറ്റയില്‍ കുന്നിടിക്കുന്നതായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വില്ലേജോഫീസര്‍ സ്ഥലത്തെത്തിയത്. മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ലോറിയും പിടിച്ചെടുക്കുകയും ചെയ്തു.

മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറടക്കമുള്ളവര്‍ പുലഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദിച്ചവശനാക്കുകയും ചെയ്ത് വാഹനങ്ങള്‍ മോചിപ്പിച്ചുകൊണ്ടുപോയതായാണ് പരാതി. വില്ലേജോഫീസറുടെ പരാതിപ്രകാരം വിവിധവകുപ്പുകളിലായി കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ കെ. മുഹമ്മദ് പറഞ്ഞു.

 

 




MathrubhumiMatrimonial