Crime News

ഇടുക്കിയിലെ ശൈശവ വിവാഹം: തമിഴ്‌നാട്ടിലേക്ക് പ്രത്യേക ദൗത്യ സംഘം

Posted on: 11 Apr 2015


തിരുവനന്തപുരം: ഇടുക്കിയില്‍ നടന്ന ശൈശവ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. നെടുങ്കണ്ടത്താണ് ഒമ്പതാംക്ലാസുകാരിയെ മുപ്പത്തിയഞ്ച് വയസ്സുള്ള തമിഴ്‌നാട്ടുകാരന് വിവാഹം ചെയ്തുകൊടുത്തത്.

ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല്‍ എസ്.പിയെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യന്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയായ കുട്ടിയെ കടംവീട്ടുന്നതിനായാണ് മാതാപിതാക്കള്‍ വിവാഹംചെയ്തു നല്‍കിയത്. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് കുടിയേറിപ്പാര്‍ത്തവരാണിവര്‍.

ഈസ്റ്റര്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങിയ അവസരത്തിലാണ് സെലവരാജ് എന്നയളുമായി മകളുടെ വിവാഹം നടത്തിയത്. സെല്‍വരാജിന്റെ കൈയ്യില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നതായും കടം വീട്ടാന്‍ കഴിയത്തതിനാല്‍ മകളെ നല്‍കിയതായുമാണ് പറയപ്പെടുന്നത്. രണ്ട് ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്. ഇത് മടക്കാന്‍ സാധിക്കാത്തതിനാല്‍ കുട്ടിയെ വിവാഹം ചെയ്തു നല്‍കാന്‍ കുട്ടിയുടെ അമ്മ തന്നെ മുന്‍കൈ എടുക്കുകയായിരുന്നുവെന്ന് പിതൃസഹോദരന്‍ ആരോപിച്ചു. അദ്ദേഹം തേനി ജില്ലയിലെ വീരപാണ്ടി പോലീസ് സ്‌റ്റേഷനിലും ജില്ലാ കളക്ടര്‍ക്കും പരാതി സമര്‍പ്പിച്ചിട്ടണ്ട്.

 

 




MathrubhumiMatrimonial