Crime News
കള്ളനോട്ട്: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷനല്‍കി

പെരിന്തല്‍മണ്ണ: ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ സി.ഐ. കെ.എം. ബിജുവാണ് വ്യാഴാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ്്...



സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

വണ്ടൂര്‍: ഗുണ്ടല്‍പേട്ടയില്‍ സുഹൃത്തുക്കളുടെ മര്‍ദനത്തിനിടെ മരിച്ച പുളിക്കലോടി പുലത്ത് പുലിക്കോട്ടില്‍ സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഇനായത്തുല്ല വാക്കേറ്റത്തിനിടെ തള്ളിയിട്ടപ്പോള്‍...



ലോട്ടറി അടിച്ചെന്ന് സന്ദേശംനല്‍കി തട്ടിപ്പ് : രാജ്യാന്തരസംഘത്തില്‍ െസെനികനും

ഇരയായവരില്‍ ഏറെപ്പേരും സൈനികര്‍ കൊല്ലം: ലോട്ടറി അടിച്ചെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് നടത്തിയ പണം തട്ടിപ്പിന് പിന്നിലുള്ള കണ്ണികളിലെ പ്രമുഖരില്‍ വ്യോമസേനാംഗവും. തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമായവരില്‍ ഏറെയും കരസേനയിലുള്ളവരാണെന്നും കൊല്ലം ക്രൈംബ്രാഞ്ചിന്റെ...



പാറമ്പുഴ കൂട്ടക്കൊലപാതകം: പ്രതിയെ ഇന്ന് കോട്ടയത്തെത്തിക്കും

കോട്ടയം: പാറമ്പുഴയില്‍ മൂന്നുപേരെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാറിനെ(26) ഞായറാഴ്ച കോട്ടയത്ത് എത്തിക്കും. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതിയില്‍നിന്ന് ട്രാന്‍സിറ്റ്...



കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

പോത്തന്‍കോട്: അയിരൂപ്പാറ ലക്ഷ്മിപുരം തമ്പുരാന്‍ നഗറിലെ പാറയംവീട് മഹാദേവക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ലക്ഷ്മിപുരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 7മണിയോടുകൂടിയാണ് മോഷണം നടന്നതായി...



കട്ടറിന്റെ ഗ്യാസ് തീര്‍ന്നു; ലോക്കര്‍ മോഷണം പാളി

പേരാമംഗലം(തൃശ്ശൂര്‍): ബാങ്കിന്റെ ലോക്കര്‍ പൊളിച്ച് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവും ഡോളറുകളും മോഷ്ടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ഗ്യാസ് തീര്‍ന്നതുമൂലം മോഷ്ടാക്കള്‍ ഗ്യാസ് കുറ്റികളും കട്ടറുകളും...



കൂട്ടക്കൊലപാതകം: മുറിവുകളും തലയ്േക്കറ്റ ക്ഷതവും മരണകാരണമെന്ന് സൂചന

ഗാന്ധിനഗര്‍: പാറമ്പുഴയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴുത്തിലെയും തലയിലെയും മുറിവുകളും തലയ്‌ക്കേറ്റ ക്ഷതവും മരണകാരണമെന്ന് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ െഫാറന്‍സിക് വിഭാഗം പോലീസിന് കൈമാറും. ഞായറാഴ്ച ആസ്പത്രിയിലെത്തിച്ച...



അനീഷിന്റെ മരണം: അന്വേഷണച്ചുമതല വീണ്ടും മുഹമ്മദ് കാസിമിന്

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.കെ. അനീഷിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ റദ്ദാക്കി. അന്വേഷണച്ചുമതലയുള്ള പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കാസിമിനെയാണ് ഈമാസം എട്ടിന് സ്ഥലംമാറ്റിയത്....



പ്രവേശന പരീക്ഷാ തട്ടിപ്പിന് നിരവധിപേര്‍ ഇരയായെന്ന് സൂചന

കൊച്ചി: പ്രവേശന പരീക്ഷാ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ജയേഷ് - രാരി ദമ്പതികളുടെ തട്ടിപ്പിന് നിരവധിപേര്‍ ഇരയായതായി സൂചന. ജാര്‍ഖണ്ഡില്‍ സര്‍വകലാശാല തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയാണ് പലരെയും കബളിപ്പിച്ചത്. വിശദമായ ചോദ്യംചെയ്യലിനായി ദമ്പതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍...



ഭാര്യയെ കഴുത്തറുത്തു കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: അവിഹിത ബന്ധം സംശയിച്ച് അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. മുളവുകാട് പൊന്നാരിമംഗലത്താണ് സംഭവം. ആലപ്പുഴ കുടശ്ശനാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപികയും മുളവുകാട് പൊന്നാരിമംഗലം ഓളിപ്പറമ്പില്‍ ജോണ്‍ ഡിസില്‍വ (46) യുടെ ഭാര്യയുമായ...



മാവോവാദികള്‍ പത്തുദിവസം തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍

കോയമ്പത്തൂര്‍: കോയന്പത്തൂരില്‍ തിങ്കളാഴ്ച പിടിയിലായ രൂപേഷ്, ഷൈന എന്നിവരുള്‍പ്പെടെ അഞ്ച് മാവോവാദികളെ ചോദ്യംചെയ്യുന്നതിനായി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ പിടികൂടിയ തമിഴ്‌നാട് തീവ്രവാദവിരുദ്ധസേനയായ ക്യൂബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ച...



കേടായ മദ്യവും ബിയറും നശിപ്പിക്കണമെന്ന് എക്‌സൈസ്: നടപടിയെടുക്കാതെ ബിവറേജസ് കോര്‍പ്പറേഷന്‍

കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ വിദേശമദ്യവും ബിയറും കൊല്ലം: സംസ്ഥാനത്തൊട്ടാകെയുള്ള വെയര്‍ഹൗസ് ഗോഡൗണുകളിലും ബിവറേജസ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ വില്‍പ്പനശാലകളിലും വില്‍പ്പനയോഗ്യമല്ലാത്ത ലക്ഷങ്ങള്‍ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും കെട്ടിക്കിടക്കുന്നു....



രൂപേഷ്, ഷൈന... മാവോവാദിസംഘത്തിലെ മലയാളിസാന്നിധ്യം

പാലക്കാട്: കോയമ്പത്തൂരില്‍വെച്ച് തമിഴ്‌നാട് പോലീസ് പിടികൂടിയ മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരാണ് കേരളത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് അദൃശ്യ നേതൃത്വം നല്‍കിയത്. ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തില്‍ ഒളിവില്‍...



മുംബൈയില്‍നിന്നെത്തിയ മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കാഞ്ഞങ്ങാട്: മുംബൈയില്‍നിന്നെത്തിയ 16 വയസ്സുള്ള മലയാളിപ്പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ യുവാവ് പീഡിപ്പിച്ചതായി പരാതി. പൊന്നാനിയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് കുട്ടി സംഭവം പുറത്തുപറഞ്ഞത്. ഉടന്‍ അവിടത്തെ പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഖില്‍...



യുവതിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: യുവതിയെ കടത്തിക്കൊണ്ടുപോയി ഒരു മാസത്തോളം ലോഡ്ജുകളില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ പാവുമ്പ വില്ലേജില്‍ മഠത്തള്ള വടക്കതില്‍ വീട്ടില്‍ ശിവന്‍ എന്ന് വിളിക്കുന്ന ശിശുപാലനാണ് (40) അറസ്റ്റിലായത്....



മോഷണക്കേസ് പ്രതിയെ നാലുമാസങ്ങള്‍ക്ക് ശേഷം ഷാഡോപോലീസ് അറസ്റ്റു ചെയ്തു

ചങ്ങനാശ്ശേരി: നാലുമാസം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ ചങ്ങനാശ്ശേരി ഷാഡോപോലീസ് സംഘം അറസ്റ്റ് ചെയ്തു. പുഴവാത് കടന്തോട് സജിതോമസിന്റെ ഭാര്യയുടെ 18ഗ്രാം തൂക്കമുള്ള പാദസ്വരം, സജിയുടെ പോക്കറ്റില്‍ കിടന്ന 800രൂപ, മൊബൈല്‍ഫോണ്‍ എന്നിവ മോഷ്ടിച്ച കേസിലാണ് കല്ലൂപ്പാറ...






( Page 49 of 94 )



 

 




MathrubhumiMatrimonial