Crime News

മുംബൈയില്‍നിന്നെത്തിയ മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

Posted on: 03 May 2015


കാഞ്ഞങ്ങാട്: മുംബൈയില്‍നിന്നെത്തിയ 16 വയസ്സുള്ള മലയാളിപ്പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ യുവാവ് പീഡിപ്പിച്ചതായി പരാതി. പൊന്നാനിയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് കുട്ടി സംഭവം പുറത്തുപറഞ്ഞത്. ഉടന്‍ അവിടത്തെ പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഖില്‍ എന്ന യുവാവിനെത്തേടി പൊന്നാനി പോലീസ് കാഞ്ഞങ്ങാട്ടെത്തി. ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

സ്വന്തം നാടായ കാഞ്ഞങ്ങാട്ടേക്ക് വരുമ്പോള്‍ തീവണ്ടിയില്‍വെച്ച് പരിചയപ്പെട്ട യുവാവാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിച്ചത്. വീട്ടില്‍ മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്.
പൊന്നാനിയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി ഇക്കാര്യം പറഞ്ഞതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെടുകയും പോലീസില്‍ പരാതി നല്കുകയുമായിരുന്നു. കാഞ്ഞങ്ങാട് സ്വദേശി എന്നല്ലാതെ അഖിലിനെക്കുറിച്ച് മറ്റൊരുവിവരവും പെണ്‍ക്കുട്ടിക്കറിയില്ല.
10-ാം ക്ലാസ് കഴിഞ്ഞ് അവധിക്കാലം ചെലവഴിക്കാനാണ് കുട്ടി തനിച്ച് നാട്ടിലെത്തിയത്.

 

 




MathrubhumiMatrimonial