Crime News

കള്ളനോട്ട്: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷനല്‍കി

Posted on: 29 May 2015


പെരിന്തല്‍മണ്ണ: ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ സി.ഐ. കെ.എം. ബിജുവാണ് വ്യാഴാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ്് കോടതി(ഒന്ന്)യില്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പുനടത്തുന്നതിനും കൂടുതല്‍ ചോദ്യംചെയ്യലിനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവരെ വീണ്ടും ചോദ്യംചെയ്യുന്നതിലൂടെ നോട്ടുകളുടെ ഉറവിടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതിര്‍ത്തി രക്ഷാസേനയിലെ ഹെഡ്‌കോണ്‍സ്റ്റബിളായ കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍, ബെംഗളൂരുവില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഡേവിഡ്‌സാം ജോണ്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. 21 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായാണ് പ്രതികളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് അതിര്‍ത്തി രക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

 

 




MathrubhumiMatrimonial