ഭാര്യയെ കഴുത്തറുത്തു കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Posted on: 07 May 2015
കൊച്ചി: അവിഹിത ബന്ധം സംശയിച്ച് അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. മുളവുകാട് പൊന്നാരിമംഗലത്താണ് സംഭവം. ആലപ്പുഴ കുടശ്ശനാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപികയും മുളവുകാട് പൊന്നാരിമംഗലം ഓളിപ്പറമ്പില്‍ ജോണ്‍ ഡിസില്‍വ (46) യുടെ ഭാര്യയുമായ മെര്‍ലിന്‍ (44) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം കഴുത്തിലെയും കൈയിലെയും ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍ ഡിസില്‍വ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മട്ടാഞ്ചേരി പോസ്‌റ്റോഫീസില്‍ പോസ്റ്റ്മാനായ ഇയാള്‍ അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടില്‍ അപകടം നടന്നിട്ടുണ്ട് എന്ന് വാതിലിന് പുറത്ത് കടലാസില്‍ എഴുതി ഒട്ടിച്ചിരിക്കുന്നതു കണ്ട് രാവിലെ ഏഴ് മണിയോടെ, അടുത്ത് താമസിക്കുന്ന സഹോദരന്‍ ജോസ് മുറി തുറക്കുകയായിരുന്നു. അകത്ത് കയറിയപ്പോള്‍ സ്വീകരണ മുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മെര്‍ലിനെയും ജോണിനെയുമാണ് കണ്ടത്.