Crime News

പ്രവേശന പരീക്ഷാ തട്ടിപ്പിന് നിരവധിപേര്‍ ഇരയായെന്ന് സൂചന

Posted on: 13 May 2015




കൊച്ചി: പ്രവേശന പരീക്ഷാ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ജയേഷ് - രാരി ദമ്പതികളുടെ തട്ടിപ്പിന് നിരവധിപേര്‍ ഇരയായതായി സൂചന. ജാര്‍ഖണ്ഡില്‍ സര്‍വകലാശാല തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയാണ് പലരെയും കബളിപ്പിച്ചത്. വിശദമായ ചോദ്യംചെയ്യലിനായി ദമ്പതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. നിരവധി രേഖകള്‍ ജയേഷിന്റെ താമസ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബി.ജെ.പി നേതാവ് രാജഗോപാലിന് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പില്‍ പങ്കില്ലെന്ന് രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി റിയല്‍ എസ്റ്റേറ്റ് വ്യവസായികളുമായി ദമ്പതികള്‍ക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.


 

 




MathrubhumiMatrimonial