Crime News

കട്ടറിന്റെ ഗ്യാസ് തീര്‍ന്നു; ലോക്കര്‍ മോഷണം പാളി

Posted on: 19 May 2015


പേരാമംഗലം(തൃശ്ശൂര്‍): ബാങ്കിന്റെ ലോക്കര്‍ പൊളിച്ച് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവും ഡോളറുകളും മോഷ്ടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് പൊളിക്കുന്നതിനിടെ ഗ്യാസ് തീര്‍ന്നതുമൂലം മോഷ്ടാക്കള്‍ ഗ്യാസ് കുറ്റികളും കട്ടറുകളും ഉപകരണങ്ങളും ബാങ്കിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ധനലക്ഷ്മി ബാങ്കിന്റ മുണ്ടൂര്‍ ബ്രാഞ്ചിലാണ് സംഭവം. പണവും മറ്റും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. ഇത്രയും ആസ്തി സുക്ഷിച്ചിരുന്ന ബാങ്കില്‍ രാത്രി സെക്യൂരിറ്റി ജീവനക്കാരുണ്ടായിരുന്നില്ല.

തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം ബാങ്ക് ജീവനക്കാര്‍ അറിയുന്നത്. ശനിയാഴ്ചയോ ഞായറാഴ്ചരാത്രിയോ ആണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്നു കരുതുന്നു. ജനല്‍ കമ്പികള്‍ കട്ടറുപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. പേരാമംഗലം സി.ഐ. ബിജുകുമാര്‍, എസ്.ഐ. സുധാകരന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം നടത്തിവരുന്നു.

 

 




MathrubhumiMatrimonial