Crime News

പാറമ്പുഴ കൂട്ടക്കൊലപാതകം: പ്രതിയെ ഇന്ന് കോട്ടയത്തെത്തിക്കും

Posted on: 24 May 2015


കോട്ടയം: പാറമ്പുഴയില്‍ മൂന്നുപേരെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാറിനെ(26) ഞായറാഴ്ച കോട്ടയത്ത് എത്തിക്കും. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതിയില്‍നിന്ന് ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി വിമാനമാര്‍ഗമാണ് എത്തിക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴിന് ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മൂന്നുമണിയോട കോട്ടയത്തെത്തിക്കും. തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

 

 




MathrubhumiMatrimonial