കൂട്ടക്കൊലപാതകം: മുറിവുകളും തലയ്േക്കറ്റ ക്ഷതവും മരണകാരണമെന്ന് സൂചന
Posted on: 19 May 2015
ഗാന്ധിനഗര്‍: പാറമ്പുഴയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴുത്തിലെയും തലയിലെയും മുറിവുകളും തലയ്‌ക്കേറ്റ ക്ഷതവും മരണകാരണമെന്ന് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ െഫാറന്‍സിക് വിഭാഗം പോലീസിന് കൈമാറും. ഞായറാഴ്ച ആസ്പത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അന്നുതന്നെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്ത് മുറിച്ചതും കനമുള്ള ആയുധമുപയോഗിച്ചുള്ള അടിയും മരണകാരണമായി എന്നാണ് നിഗമനം. രക്തത്തിന്റെയും ആന്തരികാവയവങ്ങളുെടയും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിനുശേഷമേ അന്തിമറിപ്പോര്‍ട്ട് പോലീസിന് ലഭിക്കൂ.