Crime News
ക്വട്ടേഷന്‍സംഘം യുവകലാകാരനെ നടുറോഡില്‍ കുത്തിക്കൊന്നു

മാങ്കാംകുഴി (ആലപ്പുഴ): നാസിക് ഡോള്‍ ബാന്‍ഡ് സംഘത്തിലെ കലാകാരനെ ക്വട്ടേഷന്‍സംഘം നടുറോഡില്‍ കുത്തിക്കൊന്നു. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ പരേതനായ ടാന്‍സന്റെയും ഷാര്‍ലറ്റിന്റെയും മകന്‍ ഡെസ്റ്റമണ്‍ (26) ആണ് മരിച്ചത്. സപ്തംബറില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ്...



ഓപ്പറേഷന്‍ സുരക്ഷ: 455 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 455 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 189 പേരും കൊച്ചി റേഞ്ചില്‍ 153 പേരും തൃശ്ശൂര്‍ റേഞ്ചില്‍ 44 പേരും കണ്ണൂര്‍ റേഞ്ചില്‍ 69 പേരുമാണ് അറസ്റ്റിലായത്. ഇതോടെ ഫിബ്രവരി...



ബ്ലേഡ് മാഫിയക്കെതിരെ നടപടി: രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അമിത പലിശക്കാര്‍ക്കും ബ്ലേഡ് മാഫിയക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന 16 റെയ്ഡുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റിലായി.



നഗ്നഫോട്ടോയുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി; എന്‍ജി. വിദ്യാര്‍ഥി പിടിയില്‍

തൊടുപുഴ: നഗ്നഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നകേസില്‍ യുവാവ് അറസ്റ്റില്‍. കാളിയാര്‍ പള്ളിക്കവലയില്‍ കുഴിമണ്ഡപത്തില്‍വീട്ടില്‍ മുഹമ്മദ് റസല്‍ (19) ആണ് അറസ്റ്റിലായത്. കേസില്‍ ഒന്നാംപ്രതിയാണ് മുഹമ്മദ്. ശനിയാഴ്ചരാത്രിയാണ്...



അമ്പലവയല്‍ പീഡനം: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം

സുല്‍ത്താന്‍ ബത്തേരി: അമ്പലവയലിലെ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപ്പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് വിമന്‍സ് വോയ്‌സ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിമന്‍സ് വോയ്‌സ് സംസ്ഥാന...



നിലമ്പൂരിലെ മോഷണം; പ്രതി പിടിയില്‍

നിലമ്പൂര്‍: ചന്തക്കുന്നിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ പോലീസിന്റെ പിടിയിലായി. വഴിക്കടവ് പുന്നയ്ക്കല്‍ സ്വദേശി ഒറ്റകത്ത് യൂസഫ്(37) ആണ് പിടിയിലായത്. ഇയാള്‍ ചന്തക്കുന്ന് മയ്യന്താനി റോഡിലെ വാടകവീട്ടിലാണ് താമസം. വഴിക്കടവ് എസ്.ഐ. ജ്യോതീന്ദ്രകുമാറും സംഘവും ശനിയാഴ്ച...



കടവരാന്തയിലെ കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കോടതി

പറവൂര്‍: കടവരാന്തയില്‍ കിടന്നുറങ്ങുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ കൊലപാതക കേസിലെ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഏപ്രില്‍ 17 ന് വിധിക്കും. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ ബസ് സ്റ്റാന്‍ഡില്‍...



ട്രെയിനുനേര്‍ക്ക് കല്ലേറ്; യുവതിക്ക് പരിക്ക്‌

കൊല്ലം: ചെന്നൈ എക്‌സ്പ്രസ്സിനുനേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. എസ് 8 കോച്ചിലെ യാത്രക്കാരിയായിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ വത്സല കോട്ടേജില്‍ സെബാസ്റ്റ്യന്റെ ഭാര്യ ജിനി(30)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11.30ന് ചെമ്മാന്‍മുക്കിന്...



കഞ്ചാവ് വേട്ട: മൊത്തവ്യാപാരി ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍

കുളത്തൂപ്പുഴ: അന്യസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് മൊത്തമായി എത്തിച്ച് വിതരണം നടത്തിവന്നയാളും രണ്ട് ചില്ലറ വില്പനക്കാരും പോലീസ് പിടിയില്‍. ഭാരതീപുരം ചരുവിളപുത്തന്‍വീട്ടില്‍ ശിവാനന്ദന്‍ (59), ഭാരതീപുരം രതീഷ് ഭവനില്‍ രതീഷ് (29), കൈതക്കാട് വയലിറക്കത്തുവീട്ടില്‍ ഷറഫുദ്ദീന്‍...



വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല നഷ്ടപ്പെട്ടു

കുലശേഖരം: തിരുവട്ടാറിനടുത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ ഏഴുപവന്‍ താലിമാല മോഷ്ടാക്കള്‍ കവര്‍ന്നതായി പോലീസില്‍ പരാതിനല്‍കി. മാത്തൂര്‍ സ്വദേശി ടൈറ്റസിന്റെ ഭാര്യ ഷീലാറാണിക്കാണ് മാല നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ജനല്‍ക്കതക് തുറന്നിട്ടാണ് ഉറങ്ങിയതെന്നും ശനിയാഴ്ച...



8 വര്‍ഷം മുമ്പുള്ള ആക്രമണ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവ്‌

പറവൂര്‍: 8 വര്‍ഷം മുമ്പ് നടന്ന ആക്രമണ കേസ് പുനരന്വേഷിക്കാന്‍ പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് വിസ്താരം തുടങ്ങിയ കേസിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. കട്ടത്തുരുത്ത് പഴമ്പിള്ളിശ്ശേരില്‍ ഗോപാലകൃഷ്ണന്‍,...



കാണാതായ യുവതി കോടതിയില്‍ ഹാജരായി; മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

കൊച്ചി: കാക്കനാട്ട് ഇന്റര്‍വ്യൂവിന് പോയി കാണാതായ യുവതി ഹൈക്കോടതിയില്‍ ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് യുവതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് പി. ഉബൈദ് യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവും...



ബോംബേറ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കഴക്കൂട്ടം: കഴിഞ്ഞ ദിവസം തുമ്പ കിന്‍ഫ്ര പാര്‍ക്കിന് സമീപം ഗുണ്ടാത്തലവന് നേരെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ സ്വദേശികളായ ജോണ്‍ സുനില്‍, അനി, അജി, ചിന്നു, ഇഗ്നേഷ്യസ് ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് രാത്രി ഇടവഴിയില്‍...



അക്രമിസംഘം വീട് അടിച്ചുതകര്‍ത്ത് ഗൃഹനാഥനെ മര്‍ദിച്ചു

കാട്ടാക്കട: ബൈക്കുകളിലെത്തിയ അക്രമിസംഘം വീട് അടിച്ചുതകര്‍ത്ത് ഗൃഹനാഥനെ മര്‍ദിച്ചു. കട്ടയ്‌ക്കോട് ബഥനിപുരത്ത് കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു അക്രമം. കാട്ടാക്കട പൂച്ചെടിവിള അരുണോദയത്തില്‍ ജസ്റ്റിന്‍ രാജ് (40)നാണ് മര്‍ദനമേറ്റത്. ജസ്റ്റിന്‍ രാജിന്റെ കുടുംബവീടാണ്...



ഒളികാമറ: വസ്ത്രക്കടകളില്‍ പോലീസ് പരിശോധന നടത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ വസ്ത്ര സ്ഥാപനങ്ങളില്‍ സിറ്റി പോലീസ് പരിശോധന നടത്തി. സ്ത്രീകള്‍ വസ്ത്രംമാറുന്നിടത്ത് ഒളി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. ഒരിടത്തും ഒളികാമറ കണ്ടെത്താനായില്ല. 'ഓപ്പറേഷന്‍ ഡിഗ്നിറ്റി' എന്ന പേരില്‍ തിങ്കളാഴ്ച...



യുവാവ് കുത്തേറ്റ് മരിച്ചത് സിഗരറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍

മലമ്പുഴ: കഴിഞ്ഞദിവസം മലമ്പുഴയില്‍ ഉത്സവാഘോഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിലേക്ക് നയിച്ചത് ഒരു സിഗരറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം. കഞ്ചിക്കോട് ഹില്‍വ്യുനഗര്‍ 'കൃഷ്ണകൃപ'യില്‍ മണിയുടെ മകന്‍ മഹേഷാണ് (28) കൊല്ലപ്പെട്ടത്. മലമ്പുഴ ഹേമാംബിക ഭഗവതിക്ഷേത്രത്തിലെ...






( Page 40 of 94 )



 

 




MathrubhumiMatrimonial