
ട്രെയിനുനേര്‍ക്ക് കല്ലേറ്; യുവതിക്ക് പരിക്ക്
Posted on: 12 Apr 2015
കൊല്ലം: ചെന്നൈ എക്‌സ്പ്രസ്സിനുനേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. എസ് 8 കോച്ചിലെ യാത്രക്കാരിയായിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ വത്സല കോട്ടേജില്‍ സെബാസ്റ്റ്യന്റെ ഭാര്യ ജിനി(30)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11.30ന് ചെമ്മാന്‍മുക്കിന് സമീപമായിരുന്നു സംഭവം. ജിനിക്ക് കഴുത്തിലും മുതുകിലും മുറിവേറ്റിട്ടുണ്ട്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കല്ലെറിഞ്ഞ കൊല്ലം കടപ്പാക്കട പീപ്പിള്‍സ് നഗര്‍-122 തോമസ് വില്ലയില്‍ ജോസ് എന്ന അനന്തുവി(21)നെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുള്ളതുകൊണ്ട് െറയില്‍വേ ഇന്റലിജന്‍സ് വിഭാഗം പരിസരം നിരീക്ഷീക്കുന്നുണ്ടായിരുന്നെന്ന് െറയില്‍വേ പോലീസ് പറഞ്ഞു. െട്രയിനിനുനേര്‍ക്ക് കല്ലെറിയുന്നത് കണ്ട നാട്ടുകാരിയാണ് പോലീസില്‍ വിവരമറിയിച്ചത്. റെയില്‍വേ പോലീസ് എസ്.ഐ. മുരളീകൃഷ്ണന്‍, എസ്.സി.പി.ഒ. ഹരികുമാര്‍, വിനോദ്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
