Crime News

നഗ്നഫോട്ടോയുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി; എന്‍ജി. വിദ്യാര്‍ഥി പിടിയില്‍

Posted on: 13 Apr 2015


തൊടുപുഴ: നഗ്നഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നകേസില്‍ യുവാവ് അറസ്റ്റില്‍. കാളിയാര്‍ പള്ളിക്കവലയില്‍ കുഴിമണ്ഡപത്തില്‍വീട്ടില്‍ മുഹമ്മദ് റസല്‍ (19) ആണ് അറസ്റ്റിലായത്. കേസില്‍ ഒന്നാംപ്രതിയാണ് മുഹമ്മദ്. ശനിയാഴ്ചരാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രണയംനടിച്ച് പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് മുഹമ്മദ് മുന്നേമുക്കാല്‍ പവന്റെ രണ്ടുസ്വര്‍ണമാലകള്‍ സ്വന്തമാക്കിയിരുന്നു. കൂടുതല്‍ പണമാവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ നഗ്നഫോട്ടോ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രതി എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial