
ബോംബേറ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
Posted on: 08 Apr 2015
കഴക്കൂട്ടം: കഴിഞ്ഞ ദിവസം തുമ്പ കിന്‍ഫ്ര പാര്‍ക്കിന് സമീപം ഗുണ്ടാത്തലവന് നേരെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ സ്വദേശികളായ ജോണ്‍ സുനില്‍, അനി, അജി, ചിന്നു, ഇഗ്നേഷ്യസ് ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് രാത്രി ഇടവഴിയില്‍ പതിയിരുന്ന് ഗുണ്ടയായ ഷെബിനെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്. മൂന്ന് നാടന്‍ ബോംബുകളാണ് ഷെബിന് നേരെ എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഷെബിന്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേരെ മുമ്പ് ഷെബിന്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
