നിലമ്പൂരിലെ മോഷണം; പ്രതി പിടിയില്‍
Posted on: 12 Apr 2015
നിലമ്പൂര്‍: ചന്തക്കുന്നിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ പോലീസിന്റെ പിടിയിലായി. വഴിക്കടവ് പുന്നയ്ക്കല്‍ സ്വദേശി ഒറ്റകത്ത് യൂസഫ്(37) ആണ് പിടിയിലായത്. ഇയാള്‍ ചന്തക്കുന്ന് മയ്യന്താനി റോഡിലെ വാടകവീട്ടിലാണ് താമസം. വഴിക്കടവ് എസ്.ഐ. ജ്യോതീന്ദ്രകുമാറും സംഘവും ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്.
നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താനി റോഡിലെ നെടുമ്പാറ റഷീദിന്റെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് മോഷണം നടന്നത്. റഷീദും സഹോദരനും വിദേശത്താണ്. ഇവരുടെ കുടുംബമാണ് ഇവിടെ താമസം. വീടിന്റെ മേല്‍ക്കൂരയിലെ ഓട് നീക്കിയാണ് പ്രതി അകത്തു കടന്നത്. ഉറങ്ങുകയായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മൊബൈലുമാണ് മോഷ്ടിച്ചത്. റഷീദിന്റെ ഭാര്യയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കാനുള്ള ശ്രമത്തില്‍ ഇവരുണര്‍ന്ന് ബഹളംവെച്ചതോടെ മുന്‍വശത്തെ തുറന്നുവെച്ച വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മോഷ്ടിച്ച ഫോണില്‍നിന്ന് ഇവരുടെ വീട്ടിലെ സ്ത്രീകളുടെ ഫോണിലേക്ക് വിളിച്ച് ശല്യംചെയ്യാന്‍ തുടങ്ങിയതോടെ സ്റ്റേഷനില്‍ വീണ്ടും പരാതിയുമായി ഇവരെത്തി. തുടര്‍ന്ന് സൈബര്‍ സെല്ലിലും പരാതി നല്‍കി.
2011-മെയ് 16-ന് ഊട്ടിയില്‍പോയി വരികയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ചോടിയ കേസിലും ഇയാള്‍ പ്രതിയാണ്. മോഷ്ടിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ച് പ്രതി ഗുണ്ടല്‍പേട്ടയിലും ഗൂഡല്ലൂരിലും ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
നിലമ്പൂര്‍ സി.ഐ. പി.അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ്.ഐ. ജ്യോതീന്ദ്രകുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗം എം.അസൈനാര്‍, സി.പി.ഒ. ജാബിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.