Crime News

അമ്പലവയല്‍ പീഡനം: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം

Posted on: 12 Apr 2015


സുല്‍ത്താന്‍ ബത്തേരി: അമ്പലവയലിലെ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപ്പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് വിമന്‍സ് വോയ്‌സ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിമന്‍സ് വോയ്‌സ് സംസ്ഥാന പ്രസിഡന്റ് ജോളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എം.എം. മേരി, സുമ പള്ളിപ്രം, മേരി, മേഴ്‌സി തോമസ്, ത്രേസ്യാമ്മ ആന്റണി, മോളി ജോയ്, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
അമ്പലവയല്‍:
കോളനിയിലെ പെണ്‍കുട്ടികള്‍ക്കുനേരേയുണ്ടായ പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച് യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷനല്കണമെന്ന് കോളനി സന്ദര്‍ശിച്ച വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ രാമന്‍ ആവശ്യപ്പെട്ടു.
ആദിവാസി സംഘം ജില്ലാ അധ്യക്ഷന്‍ വി.ആര്‍. വിജയന്‍, വനവാസി സമിതി ജില്ലാ കണ്‍വീനര്‍ അഡ്വ. ബി.ഡി. സുരേഷ് ബാബു, പീപ്പ് ജോ. ഡയറക്ടര്‍ സോമന്‍ ഇടമല തുടങ്ങിയവരും കോളനി സന്ദര്‍ശിച്ചു.

 

 




MathrubhumiMatrimonial