
കടവരാന്തയിലെ കൊലപാതകം പ്രതി കുറ്റക്കാരനെന്ന് കോടതി
Posted on: 12 Apr 2015
പറവൂര്‍: കടവരാന്തയില്‍ കിടന്നുറങ്ങുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ കൊലപാതക കേസിലെ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഏപ്രില്‍ 17 ന് വിധിക്കും. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ കടവരാന്തയില്‍ കിടന്നുറങ്ങുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മണി മേസ്തിരി എന്ന അമ്പത് കാരന്‍ കൊല്ലപ്പെട്ടു. കേസില്‍ കൊല്ലം പെരുമ്പുഴ മുണ്ടക്കല്‍ കോളനി ലതാ ഭവനില്‍ രാജേഷിനെ(40) യാണ് ജഡ്ജി എ.വി.നാരായണന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി ഗവ.പ്ലീഡര്‍ ഭാമ ജി. നായര്‍ ഹാജരായി.
