Crime News
ഭാര്യയെ കഴുത്തറത്ത് കൊന്നു; 64 കാരന്‍ അറസ്റ്റില്‍

പെരുവന്താനം: ഭാര്യയെ മദ്യലഹരിയില്‍ കഴുത്തറത്ത് കൊന്നയാള്‍ അറസ്റ്റില്‍. ആനചാരി കൊട്ടാരത്തില്‍ മേരി യെയാണ്(64) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്തറത്ത് കൊന്നെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഭര്‍ത്താവ് അപ്പച്ചനെ (ദേവസി-64)...



മലബാര്‍ സിമന്റ്‌സിലെ നിയമനങ്ങള്‍; പരാതിക്കാരന്‍ വ്യാജനെന്ന് വിജിലന്‍സ്‌

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സിന് പരാതി അയച്ചത് വ്യാജപ്പേരുകാരനാണെന്ന് മൊഴി. പൊതുമേഖലാ സംരക്ഷണസമിതി സെക്രട്ടറി ശശിധരന്റെ പേരിലാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. മുഖ്യമന്ത്രി ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക്...



നിഷാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ചൊവ്വാഴ്ച ജില്ലാകോടതിയില്‍ ഹാജരാക്കും. അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എം. നന്ദനകൃഷ്ണനാണ് കേസ് പരിഗണിക്കുക. കേസ് ആദ്യമായാണ് ജില്ലാ കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്....



വിനോദയാത്രയ്ക്കിടെ യുവാവ് മൈസൂരുവില്‍ മരിച്ചു അഞ്ചുപേര്‍ കസ്റ്റഡിയില്‍

മരണത്തില്‍ ദുരൂഹത കസ്റ്റഡിയിലായവരില്‍ സുഹൃത്തുക്കളും വണ്ടൂര്‍: മൈസൂരുവിലേക്ക് വിനോദയാത്രപോയ സംഘത്തിലെ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മമ്പാട് പുളിക്കലോടിയിലെ പുലത്ത് പുലിക്കോട്ടില്‍ സുനീ റാണ്(40) കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മരിച്ചത്. മൈസൂരുവിലെ...



ദീപക് വധം: അന്വേഷണം ഐ.ജി.യുടെ മേല്‍നോട്ടത്തിലാക്കും

തിരുവനന്തപുരം: തൃശ്ശൂരിലെ ജെ.ഡി.യു. നേതാവ് പി.ജി.ദീപക്കിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഐ.ജി.യുടെ േമല്‍നോട്ടത്തിലാക്കണമെന്ന് കെ.പി.സി.സി. - സര്‍ക്കാര്‍ ഏകോപനസമിതി യോഗം നിര്‍ദേശിച്ചു. അന്വേഷണം ഫലപ്രദമല്ലെന്ന് പരാതിപ്പെട്ട് ജെ.ഡി.യു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍...



ശ്യാമിന്റെ കസ്റ്റഡി: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്‌

കൊച്ചി: വയനാട്ടില്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമവശങ്ങള്‍ വിശദമായി പരിശോധിച്ചാവും നടപടി. തീവ്രവാദ...



വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി

പൂന്തുറ: ബീമാപ്പള്ളി സ്വദേശിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരു കിലോ കഞ്ചാവ് പിടികൂടി. പ്രതി രക്ഷപ്പെട്ടു. ബീമാപ്പള്ളി സ്വദേശി സെയ്യദ് അബുബേക്കറിന്റെ വീട്ടില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ വീട്ടില്‍ തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവെത്തിച്ച് വില്പന...



14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: 14 വയസ്സുകാരിയെ പ്രണയംനടിച്ച്്് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുംചെയ്ത കേസില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുയുവാക്കള്‍ അറസ്റ്റിലായി. കുറിച്ചി പാപ്പാഞ്ചിറ തടത്തില്‍ സബിന്‍ ഗോപി (19), പാപ്പാഞ്ചിറ കുളങ്ങരവീട്ടില്‍ സനീഷ് (23) എന്നിവരെയാണ്...



42 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

മട്ടന്നൂര്‍: ബസ്സില്‍ കടത്തുകയായിരുന്ന 42 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികളെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സാംഗ്ലി ജില്ലയില്‍പ്പെട്ട കൊത്താലിയിലെ വിശാല്‍നാഥ് സാവന്ത് (23), ദീപക് ജാബിര്‍ (31) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ എസ്.ഐ. കെ.രാജീവ്കുമാറും...



വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിഷാമിനെ വെറുതെ വിട്ടു

തൃശൂര്‍: സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എടുത്ത കേസില്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിഷാമിനെ കോടതി വെറുതെ വിട്ടു. ടെക്സ്റ്റയില്‍ വ്യാപാരി ചേറൂര്‍ സ്വദേശി ബിയോണ്‍ ജോസിനെ ഫോണില്‍ക്കൂടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ...



കൈക്കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മയും കാമുകന്മാരും അറസ്റ്റില്‍

കടയ്ക്കാവൂര്‍: ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകം. അമ്മയെയും കാമുകന്മാരെയും പോലീസ് അറസ്റ്റുചെയ്തു. കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രപ്രഭയുടെ മകള്‍ എട്ടുമാസം പ്രായമുള്ള സുപ്രിയയാണ്...



മന്ത്രി ബാബുവിന് 50 ലക്ഷം നേരിട്ട് കൈമാറിയെന്ന് ബിജു രമേശ്‌

കൊച്ചി: മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബിജു രമേശില്‍ നിന്ന്് മൊഴിയെടുത്തു. മന്ത്രി ബാബുവിന് 50 ലക്ഷം രൂപ കൈമാറിയത് താന്‍ നേരിട്ടാണെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി ബിജു രമേശ് പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചു കിട്ടുന്നതിന്...



മുമ്പ് കോപ്പിയടി പിടിച്ചിരുന്ന ചീഫ് വിജിലന്‍സ് ഓഫീസര്‍; ഇപ്പോള്‍ കോപ്പിയടിച്ച് പിടിയില്‍

കോട്ടയം: എഴുതിയത് ക്രിമിനല്‍ നിയമ പരീക്ഷ. കോപ്പിയടിച്ച് പിടിയിലായത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ചുമതലയുള്ള ഐ.ജി. പോരാ, മുമ്പ് ഇതേ സര്‍വകലാശാലയില്‍ വിജിലന്‍സ് ഓഫീസറായിരുന്നയാള്‍. കോപ്പിയടിച്ചതിന് അന്വേഷണം നേരിടുന്ന ഐ.ജി. ടി.ജെ.ജോസ് 1997-99 കാലയളവില്‍ എം.ജി.സര്‍വകലാശാലയില്‍...



കൊച്ചിയില്‍ 2 കോടിയുടെ സ്വര്‍ണം പിടികൂടി; 2 പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: ഇലക്ട്രിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 1.96 കോടി രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് 2 പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട്...



നെടുമ്പാശ്ശേരി പെണ്‍വാണിഭം: പ്രതികള്‍ റിമാന്‍ഡില്‍

അത്താണി: നെടുമ്പാശ്ശേരി പെണ്‍വാണിഭക്കേസില്‍ പിടിയിലായ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം കുട്ടിക്കല്‍ വിളനിലം നെല്ലിക്കമണ്ണില്‍ മനിഷ് (30), കാസര്‍കോട് നീലിശ്വരം പെരിയില്‍ രാഹുല്‍ ഗോപാല്‍ (26), കളമശ്ശേരി മനയില്‍ ജെസിഫ് യൂസഫ് (21) എന്നിവരെയാണ്...



സോളാര്‍ കേസ്: ബാബുരാജിനെ തട്ടിച്ച കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

പത്തനംതിട്ട: സോളാര്‍ കേസുകളിലൊന്നില്‍ പത്തനംതിട്ട കോടതിയില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. കോയിപ്രം സ്വദേശി ബാബുരാജിനെ വഞ്ചിച്ച് 1.19 കോടി രൂപ തട്ടിച്ചു എന്ന കേസിലാണ് പത്തനംതിട്ട ജെ.എഫ്.എം. കോടതി ഒന്നില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായത്. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍...






( Page 38 of 94 )



 

 




MathrubhumiMatrimonial