Crime News

കൈക്കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മയും കാമുകന്മാരും അറസ്റ്റില്‍

Posted on: 15 May 2015



കടയ്ക്കാവൂര്‍: ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകം. അമ്മയെയും കാമുകന്മാരെയും പോലീസ് അറസ്റ്റുചെയ്തു.

കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രപ്രഭയുടെ മകള്‍ എട്ടുമാസം പ്രായമുള്ള സുപ്രിയയാണ് കൊല്ലപ്പെട്ടത്. മെയ്്് 8ന് രാവിലെ എട്ടുമണിയോടെയാണ് കുഞ്ഞിനെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദ്രപ്രഭ(30), ഒപ്പം താമസിക്കുന്ന വിതുര തൊളിക്കോട് കൊട്ടിയത്തറയില്‍ സനില്‍(35), കിഴുവിലം അണ്ടൂര്‍ ക്ഷേത്രത്തിന് സമീപം പണ്ടിവാരത്ത് വീട്ടില്‍ അജേഷ്‌കുമാര്‍(31) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതിങ്ങനെ: വിവാഹമോചിതയായ ചന്ദ്രപ്രഭ, ഒരുവര്‍ഷത്തിലധികമായി സനിലിനൊപ്പം താമസിച്ചുവരികയാണ്. ഇവര്‍ നിയമപരമായി വിവാഹിതരല്ല. സനിലിന് ഭാര്യയും കുട്ടികളുമുണ്ട്്്്. സനില്‍ ചന്ദ്രപ്രഭയ്ക്ക്് വാങ്ങിനല്കിയ ഓട്ടോയുടെ െ്രെഡവറായിരുന്നു അജേഷ്‌കുമാര്‍. സനില്‍ വിദേശത്തേക്കുപോയപ്പോള്‍ ചന്ദ്രപ്രഭ ഓട്ടോെ്രെഡവറായ അജേഷ്‌കുമാറുമായി അടുപ്പത്തിലായി. 2014 സപ്തംബറിലാണ് സുപ്രിയ ജനിച്ചത്. ഇതിനിടെ നാട്ടിലെത്തിയ സനില്‍ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ആരോപണമുയര്‍ത്തി. ഇത് ഇവര്‍ തമ്മില്‍ വഴക്കിന് കാരണമായി. കുഞ്ഞിനെ ഒഴിവാക്കിയാല്‍ ചന്ദ്രപ്രഭയെ താന്‍ തുടര്‍ന്നും സംരക്ഷിച്ചുകൊള്ളാമെന്ന്്് സനില്‍ പറഞ്ഞു. ഇക്കാര്യം ചന്ദ്രപ്രഭ അജേഷ്‌കുമാറിനെ അറിയിച്ചു. പലതവണ സനില്‍ തന്റെ ആവശ്യമുന്നയിച്ചപ്പോള്‍ ചന്ദ്രപ്രഭയും അജേഷ്‌കുമാറും ചേര്‍ന്ന്് കുഞ്ഞിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

മെയ് 7ന് രാത്രിയിലാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. അന്ന് രാത്രിയില്‍ അജേഷ്‌കുമാറും ചന്ദ്രപ്രഭയുടെ വീട്ടില്‍ തങ്ങിയിരുന്നു. 8ന് വെളുപ്പിന് നാലുമണിക്ക്്് ചന്ദ്രപ്രഭ വീടിന്റെ ടെറസ്സിലെ വാട്ടര്‍ ടാങ്കില്‍ കുഞ്ഞിനെ മുക്കിപ്പിടിച്ചു. തുടര്‍ന്ന്്് കിടക്കയില്‍ കമഴ്ത്തിക്കിടത്തിയ കുഞ്ഞിനെ അജേഷ്‌കുമാര്‍ കൊലപ്പെടുത്തി. തുടര്‍ന്ന്് അജേഷ്‌കുമാര്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടു.

അസ്വാഭാവിക മരണമെന്ന നിലയിലാണ് പോലീസ് ആദ്യം കേസെടുത്തത്. അമിത അളവില്‍ മരുന്നുകഴിച്ചിട്ട്്് ഉറങ്ങാന്‍കിടന്ന താന്‍ കുഞ്ഞിന്റെ മുകളില്‍ അബദ്ധത്തില്‍ കിടന്നിരുന്നുവെന്നാണ് ചന്ദ്രപ്രഭ ആദ്യം പോലീസിന് മൊഴിനല്കിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്് വന്നപ്പോഴാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന്്് വ്യക്തമായത്. തുടര്‍ന്നാണ് ചന്ദ്രപ്രഭയെയും കാമുകന്മാരായ സനില്‍, അജേഷ്‌കുമാര്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കടയ്ക്കാവൂര്‍ സി.ഐ. സജാദ്, എസ്.ഐ. വിജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചന്ദ്രപ്രഭയെ കോടതിയില്‍ ഹാജരാക്കിയതായും കൂട്ടുപ്രതികളെ വെള്ളിയാഴ്ച ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.


 

 




MathrubhumiMatrimonial