മന്ത്രി ബാബുവിന് 50 ലക്ഷം നേരിട്ട് കൈമാറിയെന്ന് ബിജു രമേശ്
Posted on: 07 May 2015
കൊച്ചി: മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബിജു രമേശില്‍ നിന്ന്് മൊഴിയെടുത്തു. മന്ത്രി ബാബുവിന് 50 ലക്ഷം രൂപ കൈമാറിയത് താന്‍ നേരിട്ടാണെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി ബിജു രമേശ് പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചു കിട്ടുന്നതിന് ബാര്‍ ഉടമകള്‍ കെ. ബാബുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വിജിലന്‍സിന് കൈമാറിയിട്ടുമുണ്ട്.
2012-ല്‍ മൂന്ന് കോടി രൂപ മന്ത്രി ബാബുവിന് നല്‍കി. ബാര്‍ ൈലസന്‍സുമായി ബന്ധപ്പെട്ട് 10 കോടി രൂപ പലപ്പോഴായാണ് മന്ത്രിക്ക് നല്‍കിയത്. അതില്‍ പണം നല്‍കിയ ചുരുക്കം ചില ബാര്‍ ഉടമകളുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും പേര് വിജിലന്‍സിന് നല്‍കിയതായും ബിജു അറിയിച്ചു.
സെക്രട്ടേറിയറ്റിലെ മന്ത്രി ബാബുവിന്റെ മുറിയിലെത്തി താന്‍ നേരിട്ടാണ് 50 ലക്ഷം രൂപ ബാബുവിന് കൈമാറിയത്. ഇതിന് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഭാരവാഹിയും സാക്ഷിയാണ്. ബാബുവിന്റെ പിഎ സുരേഷ് പണം വാങ്ങി പെട്ടിയില്‍ വെച്ച ശേഷം പെട്ടി ബാബുവിന്റെ ഔദ്യോഗിക കാറില്‍ കൊണ്ടുപോയി വെയ്ക്കുന്നത് താന്‍ കണ്ടതാണെന്നും ബിജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പണം കൈമാറിയതിന് സാക്ഷികളായവരെക്കുറിച്ചുള്ള വിവരങ്ങളും ബിജു രമേശ് കൈമാറി. ഈ സര്‍ക്കാര്‍ വന്ന ശേഷം ഓരോ വര്‍ഷവും ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് കോടിക്കണക്കിനു രൂപ മന്ത്രി കെ. ബാബുവിനും അദ്ദേഹം പറയുന്ന സ്ഥലങ്ങളിലും മറ്റും അസോസിയേഷന്‍ ഭാരവാഹികള്‍ എത്തിച്ചു-ബിജു രമേശ് പറഞ്ഞു.
ഉച്ചയ്ക്ക് 12 ന് ആരംഭിച്ച മൊഴിയെടുക്കല്‍ വൈകീട്ട് 5.15-ഓടെയാണ് അവസാനിച്ചത്. ബിജു രമേശ് മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയുടെ വിശദാംശങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. ബിജുവിന്റെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് ബാറുടമകളെ ഉടന്‍ ചോദ്യം ചെയ്യും. ബിജുവിന്റെ മൊഴിയിലെ വിശദാംശങ്ങളും പരിശോധിച്ചു വരികയാണ്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കെ. ബാബുവിനെതിരെ പറഞ്ഞ കാര്യങ്ങളും അതിലുള്ള വിശദീകരണങ്ങളുമാണ് ബിജു രമേശിന്റെ മൊഴിയിലുള്ളത്. പണം കൈമാറിയതിന്റെ പ്രാഥമിക തെളിവുകള്‍ മാത്രമാണ് വിജിലന്‍സിന് കൈമാറിയതെന്നും കൂടുതല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു. േവണ്ടിവന്നാല്‍ ബാബുവിന്റെ അനധികൃത സ്വത്തിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും മദ്യക്കമ്പനികളില്‍ നിന്നും മന്ത്രി ബാബു പണം വാങ്ങിയിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചു. വിജിലന്‍സ് രേഖപ്പെടുത്തിയ മൊഴി വായിച്ചുനോക്കി ഒപ്പിട്ട ശേഷമാണ് ബിജു രമേശ് മടങ്ങിയത്.