Crime News

ശ്യാമിന്റെ കസ്റ്റഡി: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്‌

Posted on: 24 May 2015


കൊച്ചി: വയനാട്ടില്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമവശങ്ങള്‍ വിശദമായി പരിശോധിച്ചാവും നടപടി.

തീവ്രവാദ സംഘടനകളുടെ അക്രമസാധ്യത ഒഴിവാക്കാനും തടയാനുമുള്ള ശ്രമങ്ങള്‍ വിഷമകരമാക്കുന്നതാവും വിധിയെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തിരച്ചിലും പരിശോധനകളും ശക്തമാക്കുന്ന ഘട്ടത്തിലാണ് കോടതി വിധി.

 

 




MathrubhumiMatrimonial